നൈല ഉഷയുടെ ചേച്ചിയും അഭിനയരംഗത്തേക്ക്

single-img
2 June 2018

വളരെ കുറച്ച് ചിത്രങ്ങളെ ചെയ്തിട്ടുള്ളൂവെങ്കിലും മലയാളികളുടെ മനസില്‍ ചുരുങ്ങിയ കാലം കൊണ്ട് ഇടംപിടിച്ച നടിയാണ് നൈല ഉഷ. സിനിമക്ക് പുറമെ അവതാരകയുടെ റോളിലും നൈല തിളങ്ങിയിരുന്നു. അനിയത്തിക്ക് പിന്നാലെ വെള്ളിത്തിരയിലേക്ക് വരാന്‍ ഒരുങ്ങുകയാണ് നൈലയുടെ സഹോദരി ആതിര ഉഷ. ഹ്രസ്വ ചിത്രത്തിലൂടെയാണ് ആതിര ഉഷ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. അഭിനയമോഹം പണ്ടേ ഉണ്ടായിരുന്നുവെന്നും ഇഷ്ടപ്പെട്ടൊരു വേഷം കിട്ടിയപ്പോള്‍ അഭിനയിച്ചതാണെന്നും ആതിര പറഞ്ഞു.

‘ചെറുപ്പംമുതലേ ധാരാളം സിനിമകള്‍ കാണുമായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമകളും തമിഴ് ചിത്രങ്ങളുമാണ് കൂടുതലും കണ്ടിരുന്നത്. അന്നൊക്കെ ധാരാളം ആരാധകരുള്ള നടിയായി മാറണമെന്ന് സ്വപ്നം കണ്ടിട്ടുണ്ട്. എന്നാല്‍ നടിയാകണമെന്ന സ്വപ്നം ആരോടും പറയാന്‍ ധൈര്യമില്ലായിരുന്നു. പരസ്യചിത്രങ്ങളും മോഡലിംഗും ഷോര്‍ട്ട്ഫിലിമും അതിന് ആത്മവിശ്വാസം നല്‍കി’യെന്നും ആതിര പറയുന്നു.