യുഡിഎഫ് വോട്ടുകള്‍ ഇടതുമുന്നണിക്ക് മറിച്ചുകൊടുത്തുവെന്ന് പിഎസ് ശ്രീധരന്‍പിള്ള

single-img
31 May 2018

ചെങ്ങന്നൂര്‍: യുഡിഎഫിന്റെ വോട്ടുകള്‍ കൂടി ലഭിച്ചത് കൊണ്ടാണ് ഇടതുമുന്നണി ചെങ്ങന്നൂരില്‍ വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ആരോപിച്ചു. യുഡിഎഫ് അനുകൂല മേഖലകളില്‍ പോലും ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത് ഇങ്ങനെ വോട്ട് മറിച്ചത് കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

മാന്നാറും പാണ്ടനാടും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളാണ്. ഇവിടുത്തെ വോട്ടുപോലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടില്ല. ഇത് തെളിയിക്കുന്നത് യുഡിഎഫ്എല്‍ഡിഎഫ് ഐക്യമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

വോട്ടെണ്ണല്‍ പുരോഗമിക്കവെ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം മേല്‍ക്കൈ നേടിയ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുന്നു. മൂന്ന് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടന്നു. ചെങ്ങന്നൂര്‍ നഗരസഭയിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. 4610 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്