പ്രതീക്ഷയ്ക്ക് അപ്പുറത്തെ ലീഡെന്ന് സജി ചെറിയാന്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം

single-img
31 May 2018

ചെങ്ങന്നൂര്‍: ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ വ്യക്തമായ ലീഡ് നേടാന്‍ സജി ചെറിയാന് കഴിഞ്ഞതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദം തുടങ്ങിയത്.

വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൂട്ടമായി സ്ഥലത്ത് തമ്പടിച്ചിരുന്നു. എന്നാല്‍ യുഡിഎഫിന്റെയും എന്‍ഡിഎയുടെയും പ്രവര്‍ത്തകര്‍ സ്ഥലത്തില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം ആദ്യ റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ സജി ചെറിയാന്‍ 1500ലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

താന്‍ കണക്ക്കൂട്ടിയതിലും അധികം വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നാണ് അദ്യ ഫലസൂചനകള്‍ ലഭിച്ചശേഷം സജി ചെറിയാന്‍ പ്രതികരിച്ചത്. ബിജെപിയുടെ വോട്ടുകള്‍ കുറഞ്ഞാല്‍ അത് എല്‍ഡിഎഫിന്റെ ലീഡ് കുറയ്ക്കുമെന്ന് സജി ചെറിയാന്‍ രാവിലെ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിക്ക് വോട്ട് കുറഞ്ഞെങ്കിലും ഒരു ഘട്ടത്തില്‍ പോലും ഇതുവരെ ഇടതുമുന്നണി താഴേക്ക് പോയില്ല.