കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തില്‍ പാലക്കാട് നഗരസഭയില്‍ സിപിഎമ്മിന് വിജയം

single-img
31 May 2018

ബിജെപി ഭരിക്കുന്ന നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയ അപ്രതീക്ഷിത നീക്കത്തിലൂടെ സിപിഎമ്മിന് വിജയം. മൂന്നു പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും അവസാന നിമിഷം കോണ്‍ഗ്രസ് അംഗങ്ങള്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യുകയായിരുന്നു. കോണ്‍ഗ്രസിന്റെ മൂന്ന് വോട്ടുകള്‍ അടക്കം സിപിഎമ്മിന് അഞ്ച് വോട്ടുകള്‍ ലഭിച്ചു, ബിജെപിക്ക് നാലും.