ബി.ജെ.പിയുടെ പ്രതികാരം തുടങ്ങി: ഡി.കെ ശിവകുമാറിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടില്‍ സി.ബി.ഐ റെയിഡ്

single-img
31 May 2018

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ചുക്കാന്‍ പിടിച്ച ഡി.കെ.ശിവകുമാര്‍ എം.എല്‍എയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളില്‍ വ്യാപകമായി സി.ബി.ഐ റെയിഡ്. 2016 നവംബറില്‍ നിരോധിച്ച നോട്ടുകള്‍ കൈമാറ്റം ചെയ്ത കേസിലാണ് റെയിഡ്.

ബംഗളൂരു, രാമനഗര്‍ എന്നിവിടങ്ങളിലാണ് റെയിഡ് നടക്കുന്നത്. സര്‍ക്കാര്‍ തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നെന്ന് ശിവകുമാര്‍ ആരോപിച്ചതിന് പിന്നാലെയാണ് സി.ബി.ഐ റെയിഡ്. നിരോധിച്ച നോട്ട് കൈമാറ്റം ചെയ്ത കേസില്‍ പിടിക്കപ്പെട്ട ബാങ്ക് മാനേജര്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. സുരേഷിന് വേണ്ടിയാണ് ഇടപാട് നടത്തിയതെന്ന് മൊഴി നല്‍കിയിരുന്നു.

ഇതോടെയാണ് ഡി.കെ. സുരേഷ് ഉള്‍പ്പടെ 12 പേര്‍ക്കെതിരെ സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ 12 പേരില്‍ ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.