കഴിഞ്ഞ വര്‍ഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന 710 കോടി: ബി.ജെ.പിക്ക് മാത്രം 532 കോടി

single-img
31 May 2018

2016-17 വര്‍ഷം രാജ്യത്തെ പ്രധാനപ്പെട്ട ഏഴ് പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന 710 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി തന്നെയാണ് ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിച്ചിരിക്കുന്നത്. 1194 സ്രോതസുകളില്‍ നിന്നായി 532 കോടി രുപയാണ് ബി.ജെ.പിയുടെ വിഹിതം.

ഇത് കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഒമ്പത് ഇരട്ടി അധികമാണ്. അജ്ഞാതമായ ഉറവിടങ്ങളില്‍ നിന്നുമാണ് ഇത്രയധികം സംഭാവന എന്നതാണ് മറ്റൊരു പ്രത്യേകത.

അതേസമയം, ഇരുപതിനായിരത്തിന് മുകളില്‍ ലഭിച്ച സംഭാവന 589 കോടിയായി മാറ്റമില്ലാതെ തുടര്‍ന്നു. മായാവതിയുടെ ബി.എസ്.പി തങ്ങള്‍ 20,000 കൂടുതലായുള്ള ഒരു സംഭാവന പോലും സ്വീകരിച്ചിട്ടില്ലെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 11 വര്‍ഷമായി ബി.എസ്.പി ഇതു തന്നെയാണ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ബി.ജെ.പി അടക്കമുള്ള എല്ലാ പാര്‍ട്ടികള്‍ക്കും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സംഭാവന വിഹിതം കൂടിയിട്ടുണ്ട്.