സംസ്ഥാനത്തു പെട്രോൾ ഡീസൽ വില ഇന്ന് കുറച്ചേക്കും

single-img
30 May 2018

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി വേണ്ടെന്നുവയ്ക്കുന്ന കാര്യം ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും. ഏപ്രിൽ ഒന്നിനുശേഷമുള്ള വിലവർധനയും അന്നുമുതലുള്ള നികുതിവരുമാനവും ധനവകുപ്പ് കണക്കാക്കിയിട്ടുണ്ട്. ഇപ്പോഴുള്ള നികുതിനിരക്ക് അതേപടി നിലനിർത്തി പകരം, ലിറ്ററിന് 50 പൈസമുതൽ ഒരു രൂപവരെ കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിഗണനയിലുണ്ട്. കേന്ദ്രം വിലകുറയ്ക്കൽ നടപടികൾ കൈക്കൊള്ളുന്ന മുറയ്ക്ക് കേരളം ഇളവു പിൻവലിക്കും.

നിലവിൽ പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണു കേരളം ഈടാക്കുന്ന നികുതി. ഇന്ധനവില വർധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതിവരുമാനത്തിലും വൻ വർധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധനനികുതിയായി മാസം സംസ്ഥാന സർക്കാരിനു ലഭിക്കുന്നത്.