കേരളത്തില്‍ നിന്നെത്തിയ സൈനികന്‍ കൊല്‍ക്കത്തയില്‍ മരിച്ചു; നിപ്പയെന്ന് സംശയം

single-img
30 May 2018

കൊല്‍ക്കത്ത: കേരളത്തില്‍ നിന്ന് അവധി കഴിഞ്ഞെത്തിയ സൈനികന്‍ കൊല്‍ക്കത്തയില്‍ മരിച്ചത് നിപ്പ വൈറസ് ബാധിച്ചെന്ന് സംശയം. വില്യം ഫോര്‍ട്ടില്‍ സേവനമനുഷ്ഠിച്ചിരുന്ന സീനു പ്രസാദ് (27)എന്ന സൈനികനാണ് ഞായറാഴ്ച്ച മരിച്ചത്.

സീനുവിന്റെ ശരീരസ്രവങ്ങള്‍ പരിശോധനയ്ക്കായി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. അവിടെനിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ സാധിക്കൂ. മെയ് 13 നാണ് സീനു ഒരു മാസത്തെ അവധികഴിഞ്ഞ് കേരളത്തില്‍ നിന്നെത്തിയത്. മെയ് 20നാണ് പനി ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച്ച അന്ത്യം സംഭവിച്ചു.