മനോരമ ചാനല്‍ റിപ്പോര്‍ട്ടര്‍ ആശാ ജാവേദിനെതിരെ പ്രതിഷേധം ശക്തം: നീനുവിനോടുള്ള ആ ചോദ്യങ്ങള്‍ക്ക് പിന്നില്‍ പ്രത്യേക അജണ്ട ?

single-img
30 May 2018

പ്രണയിച്ചവനെ അവളുടെ മാതാപിതാക്കള്‍ തന്നെ ക്രൂരമായി കൊന്ന് കളഞ്ഞാല്‍, അവന്‍റെ മൃതദേഹം തുന്നികെട്ടി ഒറ്റ പായ വലിച്ച് കെട്ടിയ മരണവീടിന്‍റെ മുറ്റത്തേക്ക് എത്തുന്ന നേരത്ത് മനോരമയിലെ മാധ്യമപ്രവര്‍ത്തകയോട് എന്താണ് അവള്‍ പറയേണ്ടത്…???എന്താണ് ആശാ ജാവേദിനു ഇപ്പോള്‍ അവളില്‍ നിന്ന് അറിയേണ്ടത്..???തിന്നുന്ന അന്നത്തിന്‍റെ വിത്തുകള്‍ വിതക്കാനായി മൈക്കുമായി മരണവീട്ടിലെത്തുന്ന 'തൊഴിലാളികള്‍'.

Posted by Fifth Estate Kerala on Tuesday, May 29, 2018

ഭര്‍ത്താവ് കൊല്ലപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്നും മോചിതയാവാത്ത കെവിന്റെ ഭാര്യയുടെ വായിലേക്ക് മൈക്ക് കുത്തി തിരുകി, വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി സ്വന്തം അസ്തിത്വം പോലും മാധ്യമ മുതലാളിക്ക് പണയം വെച്ച അടിമ. നിങ്ങള്‍ക്കുമുണ്ടാകുമല്ലോ കുടുംബം, അവിടെ ദുരന്ത നിരോധിത മേഖലയൊന്നുമല്ലല്ലോ, അന്ന് ഇതേ മൈക്ക് നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ വായിലേയ്ക്കും തിരുകി കയറ്റും, സംശയം വേണ്ട, അവരത് നിര്‍ദ്ദാക്ഷണ്യം ചെയ്യും. കാരണം മനസാക്ഷിയില്ലാത്ത ശവങ്ങളായി മാറിയിരിയ്ക്കുന്നു മാധ്യമപ്രവര്‍ത്തകര്‍. അറപ്പും വെറുപ്പും മാത്രമാണ് നിങ്ങളുടെ വര്‍ഗ്ഗത്തോട്….         മനോരമ ചാനല്‍ റിപ്പോര്‍ട്ടര്‍ ആശാ ജാവേദിനെതിരെ ഫെയ്‌സ്ബുക്കില്‍ ഒരാള്‍ എഴുതിയ കുറിപ്പാണിത്.

മനോരമ ചാനലിന്റെ റിപ്പോര്‍ട്ടറായ ആഷാ ജാവേദിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിനെക്കൊണ്ട് സംസാരിപ്പിക്കാന്‍ ശ്രമിച്ചതാണ് ആഷയ്ക്ക് വിനയായത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞൈടുപ്പ് നടക്കുന്ന ദിവസമാണ് കേരളത്തെ നടുക്കിയ ഈ സംഭവം ഉണ്ടാകുന്നത്. ഈ വിഷയം സര്‍ക്കാരിനെതിരെയാക്കാന്‍ ഗൂഢനീക്കം നടന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് കൊച്ചി റിപ്പോര്‍ട്ടറായ ആശ ജാവേദിനെ കോട്ടയത്ത് നീനുവിന്റെ പ്രതികരണം എടുക്കാന്‍ എത്തിച്ചതെന്നും ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ കരുതുന്നു.

ഹൃദയം പൊട്ടി കരഞ്ഞ് തളര്‍ന്ന് കിടക്കുന്ന നീനുവിനു നേരെ മറ്റ് ചാനലുകളുടെയും മൈക്കുകളും നീളുന്നുണ്ടെങ്കിലും ആഷയാണ് നീനുവിനോട് സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്നത്. എന്താണെങ്കിലും തുറന്നു സംസാരിക്കാനും ഇതിനിടയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഇതുകേള്‍ക്കുന്നതും നീനു, കെവിന്റെ അച്ഛന്‍ ജോസഫിന്റെ തോളിലേക്ക് ചാഞ്ഞ് പൊട്ടിക്കരയുകയാണ് ചെയ്യുന്നത്. ഈ സമയത്ത് ധൈര്യമായി നില്‍ക്കണമെന്ന് പറഞ്ഞ് വീണ്ടും നിര്‍ബന്ധിക്കുമ്പോഴാണ് നിയമപരമായിട്ടല്ലെങ്കിലും താന്‍ കെവിന്‍ ചേട്ടന്റെ ഭാര്യയാണെന്നും അങ്ങനെ തന്നെ ഇനി ജീവിക്കുമെന്നും നീനു പറയുന്നത്.

ചില കമന്റുകള്‍

റെജി എന്നയാളുടെ കമന്റ് ഇങ്ങനെ

ചിലര്‍ കടക്ക് പുറത്തെന്ന് കേള്‍ക്കാന്‍ അര്‍ഹര്‍ ആണ്

അന്താരാഷ്ട്ര മാധ്യമ രംഗത്ത് ലീഡ് ബൈ ദി നോസ് എന്നൊരു നിരോധിച്ച അല്ലെങ്കില്‍ തെറ്റെന്ന് കരുതുന്ന ഒരു പ്രയോഗം ഉണ്ട്.

അതായതു ഇന്റര്‍വ്യൂ ചെയ്യുന്ന ആളെ ഡോമിനേറ്റ ചെയ്തു എന്തെങ്കിലും പറയിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ ആണ് ലീഡ് ബൈ ദി നോസ് എന്ന് പറയുന്നത്.

ഉദാഹരണത്തിന്, ‘ആണ്’ എന്ന് നമുക്ക് ലഭിക്കേണ്ട ഉത്തരത്തിനു, ‘അല്ലെ?’ എന്ന് ചോദ്യം ചോദിക്കുക, റിപ്പോര്‍ട്ടര്‍ മനസ്സില്‍ കണ്ട ഉത്തരം ലഭിക്കുന്നതിന് വേണ്ട രീതിയില്‍ ചോദ്യംചോദിക്കുക എല്ലാം തന്നെ ലീഡ് ബൈ ദി നോസ് എന്ന ഗണത്തില്‍ പെടും.

കേരളത്തില്‍ ഒട്ടുമിക്ക മാധ്യമപ്രവര്‍ത്തകരും ചെയ്യുനത് ലീഡ് ബൈ ദി നോസ് എന്നുള്ളതാണ് .

അതിപ്പോള്‍ ലൈവ് റിപ്പോര്‍ട്ടിങ് ആയാലും പത്തു പൈസ ചിലവില്ലാതെ ചര്‍ച്ച തൊഴിലാളികളെ സ്റ്റുഡിയിലേക്കു വിളിച്ചു വരുത്തി നടത്തുന്നു അന്തിചര്‍ച്ചകളില്‍ ആയാലും അവസാനം വന്നു നില്‍ക്കുന്ന വാക്ക് ‘അല്ലെ?’ എന്നുള്ളതാണ്.

അതില്‍ ഏഷ്യാനെറ്റിലെ വിനു വി ജോണ്‍ വേറിട്ട് നില്‍ക്കുന്നു.

മാതൃഭൂമിയിലെ വേണു ബാലകൃഷ്ണന്‍ അല്ലെന്നും പറയാം.

വിനുവിന്റെ ന്യൂസ് ഹവറില്‍ ചോദ്യങ്ങള്‍ കുറവാണ്. പാനെലിസ്റ്റുകളുടെ അഭിപ്രായ പ്രകടനം ആണ് കൂടുതല്‍.

എന്നാല്‍ വേണുവിന്റെ സൂപ്പര്‍ പ്രൈം ടൈമില്‍ വേണു ആണ് കൂടുതലും സംസാരിക്കുന്നത്.

അതും ലീഡ് ബൈ ദി നോസ് എന്ന രീതിയില്‍ ഉള്ള ചോദ്യങ്ങളുമായി.

ഇനി മനോരമയിലെ ആശ ജാവേദ് നീനുവിന്റെ വീട്ടില്‍ കാണിച്ച ലീഡ് ബൈ ദി നോസ് എന്ന പ്രവര്‍ത്തിയിലേക്കു വരാം.

മനോരമയില്‍ ആശ ജാവേദ് കൊല്ലപ്പെട്ട കെവിന്റെ വീട്ടില്‍ പൊട്ടിക്കരയുന്ന നീനുവിന്റെ അടുക്കല്‍ ചെയ്തത് ലീഡ് ബൈ ദി നോസ് മാത്രമല്ല അതിനേക്കാളും തരംതാണ മാധ്യമ പ്രവര്‍ത്തനം ആണ് ചെയ്!തത്.

ഒട്ടു മിക്ക മാധ്യമ പ്രവര്‍ത്തകരും ഹെഡ്!ലൈന്‍ തീരുമാനിച്ചതിനു ശേഷം ആണ് ഇന്റര്‍വ്യൂ ചെയെണ്ടേ ആളിനെ സമീപിക്കുന്നത്. അതൊരു പതിവാണ്. അത് തെറ്റാണെങ്കില്‍ പോലും.

നല്ല മാധ്യമപ്രവര്‍ത്തകര്‍ വിഷയം പഠിച്ചു പോകും മറ്റുള്ളവര്‍ മനസ്സില്‍ ഹെഡ്!ലൈന്‍ കുറിച്ചോണ്ടു പോകും.

അങ്ങനെ വരുമ്പോള്‍ ആണ്, ‘അല്ലെ?’ എന്ന് ചോദ്യം ചോദിച്ചു ‘ആണ്’ എന്ന് ഉത്തരം വാങ്ങി പോകാനുള്ള ത്വര ഉണ്ടാകുന്നതു.

യൂറോപ്പിലക്കു വേലിചാടി ഓടി കയറിയ കുടിയേറ്റക്കാരനെ നാടകീയതയ്ക്കു വേണ്ടി കാല് വെച്ച് വീഴ്ത്തിയ ഹംഗേറിയന്‍ റിപ്പോര്‍ട്ടറും, മെഡിറ്റേര്‍ണിയന്‍ തീരത്തു അടിഞ്ഞ അലന്‍ കുര്‍ദി എന്ന കുഞ്ഞിന്റെ ശവ ശരീരം വെച്ച് ഫോട്ടോ നാടകം കളിച്ചതും എല്ലാം തന്നെ തെറ്റായ പ്രവണത ആണ്.

ന്യൂസ് ബ്രേക്ക് ചെയ്യാനുള്ള ത്വര, വേറിട്ട് നില്‍ക്കാനുള്ള നിര്‍ബന്ധം എല്ലാം തന്നെ ആണ് ലീഡ് ബൈ ദി നോസ് , കാല് വെച്ച് വീഴ്ത്തുന്നതിനും, കുട്ടിയുടെ ശവ ശരീരം വെച്ച് നാടകം കളിച്ചതും കളിക്കുന്നതിനും കാരണം.

ഇനി ആശ ജാവേദിലേക്ക് വീണ്ടും. കുട്ടി പറയൂ… ഭയക്കാതെ പറയൂ… എന്ന് പറഞ്ഞു മൈക്ക് നീനുവിന്റെ വായിലേക്ക് തിരുകി കയറ്റുന്നതിനോടപ്പം ഒരു കൈ കൊണ്ട് കെവിന്റെ അച്ഛന്റെ തോളിലൂടെ കയ്യിട്ടു നീനുവിനെ തട്ടുന്നുണ്ടായിരുന്നു.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ ബാധിക്കപെട്ട ഒരു വയ്ക്തിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുമ്പോള്‍ അവര്‍ക്കു കൊടുക്കാന്‍ ഒരു കുപ്പി വെള്ളം എങ്കിലും കയ്യില്‍ കരുതണം എന്നാണ് പറയുന്നത്.

ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന ആള്‍ മനസായികമായി സ്ഥായി അല്ലെങ്കില്‍ അവര്‍ക്കു സ്ഥായി ആകാന്‍ ഉള്ള സമയം കൊടുക്കണം.

വിശദമായ ഇന്റര്‍വ്യ ചില്‌പ്പോള്‍ സാധിച്ചെന്നു വരില്ല. പക്ഷെ അതിനു വേണ്ടി ബാധിക്കപെട്ട മനുഷ്യന്റെ വികാരങ്ങള്‍ മാനിക്കപ്പെടാതെ പുഷ് ചെയ്യരുത് എന്നാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്.

വിദേശമാധ്യമങ്ങള്‍ (മഞ്ഞപത്രങ്ങള്‍) ഒഴിച്ചുള്ളവ നമ്മള്‍ ‘ആണ്’ എന്ന് വാര്‍ത്തയില്‍ എഴുതിയിട്ടുണ്ടെങ്കില്‍ നീ ‘അല്ലെ’ എന്ന് ചോദിച്ചു വാങ്ങിച്ച ഉത്തരം ആണ് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.

വീണ്ടും സാധിക്കുമെങ്കില്‍ ഇന്റര്‍വ്യൂ ചെയ്യണം എന്ന് പറഞ്ഞിട്ടുമുണ്ട്. ഇതെല്ലാം സംഭവിക്കുന്നത് റോയിട്ടേഴ്‌സിന് എഴുതുമ്പോള്‍ ആണ്.

നിരവധി വലിയ ടൈറ്റലുകളില്‍ പ്രവര്‍ത്തിച്ചുള്ള എന്റെ മുന്‍ സ്‌കോട്ടിഷ് എഡിറ്റര്‍ ഒറ്റ നോട്ടത്തില്‍ കോപ്പി നോക്കി പറയും ഞാന്‍ ലീഡ് ബൈ ദി നോസ് ആണ് ചെയ്തത് എന്ന്.

വീണ്ടും വീണ്ടും എന്നെ കൊണ്ട് അതെ സ്റ്റോറി എല്ലാ മൂല്യങ്ങളും ഉയരത്തി പിടിച്ചു ചെയ്യാന്‍ എന്നെ കൊണ്ട് മാറ്റി എഴുതിയിച്ചിട്ടുണ്ട്.

ഞാന്‍ കരഞ്ഞിട്ടുണ്ട്. പ്രാകിയിട്ടുണ്ട്.

പക്ഷെ നല്ല പണി എന്താണ് അല്ലാത്തത് എന്തെന്ന് പഠിക്കാന്‍ സാധിച്ചു.

ആശ ജാവേദുമാര്‍ ഇനിയും ഉണ്ടാകും. കാരണം ആശ ജാവേദിനെ പറഞ്ഞു തിരുത്താന്‍ ആളില്ല എന്നുള്ളതാണ് പ്രധാന പ്രശനം .

എന്റെ അറിവില്‍ ഡെസ്‌കിലുള്ള ന്യൂസ് എഡിറ്റര്‍മാര്‍ ഒട്ടുമിക്കവരും സറ്റയര്‍ എന്ന പേരില്‍ കോമാളി പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ ആണ് താനും.

ഒപ്പം പത്രപ്രവര്‍ത്തനം പഠിപ്പിക്കുന്ന സ്ഥാപങ്ങങ്ങളും ഒരു വിധത്തില്‍ ഇത്തരം പത്രപ്രവര്‍ത്തനത്തെ ആണ് പ്രോത്സാഹിപ്പിക്കുന്നത്.

പത്രപ്രവര്‍ത്തനം മാന്യത്തോടു കൂടി ചെയേണ്ട ജോലിയാണ് അല്ലാതെ ആരെങ്കിലും കരിവാരി തേയ്ക്കാനും കൊട്ടെഷന്‍ കൊടുക്കാനും അവരുടെ വികാരങ്ങള്‍ മനസിലാക്കാതെ ചോദ്യങ്ങള്‍ മാത്രം ചോദിക്കാനുള്ള ജോലി അല്ല മാധ്യമ പ്രവര്‍ത്തനം.

ജനം അപകടരംഗത്തു നിന്നും ഓടുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അപകടരംഗത്തേക്കു ഓടും എന്നാണ് പറയാറുള്ളത്.

അത് വാര്‍ത്ത ചെയ്യാന്‍ ആകണം. അല്ലാതെ വാര്‍ത്ത നിര്‍മ്മിക്കാന്‍ ആകരുത്!