ബെംഗളൂരുവിലേക്ക് പോയ ബസ് മറിഞ്ഞ് മൂന്നു മലയാളികള്‍ മരിച്ചു

single-img
20 May 2018

തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പത്തനംതിട്ടയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ബസ്. വേടച്ചന്തൂരില്‍ വെച്ച് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.