ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തു

single-img
20 May 2018

കൊച്ചി: ആവശ്യമായ രേഖകളില്ലാത്തതിനെ തുടർന്ന് ആലുവ ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തു. 150 കുട്ടികളാണ് നിലവിൽ ശിശുഭവനിലുള്ളത്.

ഇവരെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കേന്ദ്രങ്ങളിലേക്ക് മാറ്റി. കോടതി നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ജോസ് മാവേലിയുടെ നേതൃത്വത്തിൽ രണ്ട് പതിറ്റാണ്ടോളമായി പ്രവർത്തിച്ച് വന്ന സ്ഥാപനമാണ് സർക്കാർ ഏറ്റെടുത്തത്. തെരുവിൽ അലഞ്ഞുതിരിയുകയും ബാലവേലയ്ക്കും ബാലപീഡനത്തിനും ഇരകളായ കുട്ടികളെയുമാണ് ഇവിടെ വളർത്തിക്കൊണ്ടുവന്നിരുന്നത്.