എല്‍ഡിഎഫിന് ആഭിമുഖ്യം സവര്‍ണരോട് മാത്രമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

single-img
20 May 2018

കൊല്ലം: സംവരണീയ സമുദായങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാതെ, സവര്‍ണ്ണര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍. സംവരണ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനോട് പൂര്‍ണ്ണ വിയോജിപ്പാണ് എസ്.എന്‍.ഡി.പിക്ക് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ബുധനാഴ്ച ചേര്ത്തലയില്‍ പ്രഖ്യാപിക്കും. മൈക്രോഫിനാന്‍സ് നടത്തിപ്പില്‍ ചില യൂണിറ്റുകള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. എത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെയും തുഷാര്‍ വെള്ളാപ്പള്ളിയേയും പ്രതികളാക്കി കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.

നേരത്തെ മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്‍.എസ്.എസ് ഇടതുപ്രീണനം നടത്തുകയല്ലെന്നും, പക്ഷേ നല്ല കാര്യങ്ങള്‍ ചെയ്താല്‍ അത് എടുത്ത് പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.