ടൈഗര്‍ 800‘എക്‌സ് സി എക്‌സ്’, ‘എക്‌സ് ആര്‍’ മോഡലുകള്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ കൊച്ചിയില്‍ പുറത്തിറക്കി

single-img
19 May 2018

കൊച്ചി: ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ടൈഗ‍ര് 800 എക്‌സ് സി ആര്‍, എക്‌സ് ആര്‍ എന്നീ പുതിയ മോഡലുകള്‍ പുറത്തിറക്കി. ട്രയംഫിന്റെ മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ ആളുകള്‍ ഏറ്റവും അധികം ഇഷ്ടപ്പെടുകയും മികച്ചതെന്ന് അഭിപ്രായപ്പെടുകയും ചെയ്ത മോഡലുകളാണ് ഇവ. 1936ലെ ഇന്റര്‍നാഷ്ണല്‍ സിക്‌സ് ഡേ ട്രയലിലെ ടൈഗേഴ്‌സിന്റെ വിജയത്തോടെ ആരംഭിച്ച അഡ്വഞ്ചര്‍ സ്‌റ്റോറി തലമുറകള്‍ പിന്നിട്ടും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ഓഫ് റോഡ് കപ്പാസിറ്റി ഉയര്‍ത്തിഓള്‍ റോഡ്ഓള്‍ ഡേ കംഫര്‍ട്ട് സ്റ്റേറ്റ് ഓഫ് ദ് ആര്‍ട്ട് ടെക്‌നോളജിയുടെ പുതിയ തലം ട്രിപ്പിള്‍ എന്‍ജിന്‍ അപ്‌ഡേറ്റ്കൂടുതല്‍ റെസ്‌പോണ്‍സീവ്ക്യാരക്ടറിലും സൗണ്ടിലും പുതിയ അപ്‌ഡേറ്റ്‌ ടൈഗര്‍ സ്റ്റൈലിന്റെ പൂര്‍ണതഫിനീഷും ഡീറ്റെയ്‌ലിങും താരതമ്യമില്ലാത്തത് വിപുലമായ ചോയിസുകള്‍
• ചെയ്‌സിനും എന്‍ജിനും 200ല്‍ അധികം അപ്‌ഗ്രേഡ്

• കൂടുതല്‍ റെസ്പോണ്‍സീവും ഒപ്റ്റിമൈസ്ഡുമായ ട്രിപ്പിള്‍ എന്‍ജി ന്‍‍

• ഫസ്റ്റ് ഗിയറിലുള്ള പുതിയ കുറഞ്ഞ അനുപാദം ഓഫ് റോഡ് റൈഡിങിന് കൂടുതല്‍ കാര്യക്ഷമത നല്‍കുന്നു. കൂടുതല്‍ ആക്‌സിലറേഷന്‍,കുറഞ്ഞ വേഗതയിലുള്ള റൈഡിങ് എന്നിവ സാധ്യമാക്കുന്നു

• പുതിയ കനം കുറഞ്ഞ, ഫ്രീ ഫ്‌ളോയിങായിട്ടുള്ള സൈലന്‍സര്‍ മികച്ച എക്‌സ്‌ഹോസ്റ്റ് അനുഭവവും നല്‍കുന്നു

• ആറ് റൈഡിങ് മോഡ് ഓപ്ഷനുകളോടെ പുതിയ ഓഫ് റോഡ് പ്രോ റൈഡിങ് മോഡ്

• ഫൈവ് പൊസിഷന്‍ അഡ്ജസ്റ്റബിള്‍ സ്‌ക്രീന്‍

• പുതിയ അഡ്ജസ്റ്റബിള്‍ ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രമെന്റുകള്‍

• പുതിയ സിഗ്നേച്ചര്‍ എല്‍ഇഡി ലൈറ്റിങ്‌

 

•ഇലുമിനേഷനോട് കൂടിയ കൂടുതല്‍ സൗകര്യപ്രദമായി ഡിസൈന്‍ ചെയ്തിരിക്കുന്ന ബാക്ക്‌ലിറ്റ് സ്വിച്ച്ഗിയറും ഫൈവ് വേ ജോയ്‌സ്റ്റിക്ക് കണ്‍ട്രോളും

• പുതിയ അപ്‌ഡേറ്റോട് കൂടിയ ക്രൂയിസ് കണ്‍ട്രോള്‍

• ഇത്തരം ഫീച്ചറുകളും അപ്‌ഡേറ്റുകളും അടങ്ങുന്നതാണ് ടൈഗര്‍ 800 ന്റെ സ്റ്റേറ്റ് ഓഫ് ദ് ആര്‍ട്ട് ടെക്‌നോളജി

• ടൈഗറിന്റെ സിഗ്നേച്ചര്‍ ഒപ്റ്റിമൈസ്ഡ് ട്രിപ്പിള്‍ പവര്‍ പ്ലാന്റില്‍ പ്രബലമായ അപ്‌ഡേറ്റ്‌

• പുതിയ ഷോര്‍ട്ടര്‍ റേഷ്യോ ഫസ്റ്റ് ഗിയര്‍

• പുതിയ കനം കുറഞ്ഞ, ഫ്രീ ഫ്‌ളോയിങ് എക്‌സ്‌ഹോസ്റ്റ് കൂടുതല്‍ മെച്ചപ്പെട്ട ശബ്ദം പുറപ്പെടുവിക്കുന്നു

 

·         എ2ലൈസന്‍സ് കേപ്പബിളിറ്റി

 

• പുതിയ പ്രീമിയം ബോഡി വര്‍ക്ക്

 

• പുതിയ ഉയര്‍ന്ന ഗുണമേന്മയോട് കൂടിയ ബാഡ്ജുകള്‍,ഗ്രാഫിക്‌സ് ഡീറ്റെയ്‌ലിങ് എന്നിവ

 

• പുതിയ കളറുകള്‍

 

• കാലോചിതവും പുതിയതുമായ ഡിസൈന്‍ ആശയം

 

എക്‌സ് ആര്‍,എക്‌സ് സി മോഡലുകളുടെ വരവോടെ കൂടുതല്‍ ചോയിസുകള്‍.

 

അഡ്വഞ്ചര്‍ ടൈപ്പ് ലക്ഷ്യത്തോടെ നിര്‍മ്മിച്ചിരിക്കുന്ന വാഹനങ്ങള്‍GDG

പുതിയ ബൈക്ക് മോഡലുകളുടെ ലോഞ്ചിനെക്കുറിച്ച് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ വിമല്‍ സമ്പ്‌ളി പറഞ്ഞത് ഇങ്ങനെ – ട്രയംഫ് വാഹനങ്ങളുടെ ഏറ്റവും മികച്ച പ്രകടനത്തിനായി ഞങ്ങള്‍ ഞങ്ങളുടെ എന്‍ജിനിയറിങും ടെക്‌നോളജിയും നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഓഫ് റോഡിലും ഓണ്‍ റോഡിലും മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന രീതിയിലാണ് ടൈഗര്‍ 800 വികസിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള മോഡലുകളില്‍നിന്ന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് പുതിയ മോഡല്‍ നല്‍കുന്നത്. മാക്‌സിമം അഡ്വഞ്ചര്‍, മാക്‌സിമം ഡോമിനന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ടൈഗര്‍ 800 ലൈന്‍ അപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

പാരമ്പര്യം ഒന്നുകൊണ്ട് മാത്രം അറിയപ്പെടുന്ന ബ്രാന്‍ഡ് അല്ല ട്രയംഫ്. ഒരിക്കലും കോംപ്രമൈസ് ചെയ്യാത്ത പ്രീമിയം റൈഡിങ് എക്‌സ്പീരിയന്‍സ് ഉപയോക്താക്കള്‍ക്ക് നല്‍കുന്ന വാഹനം എന്നത് കൊണ്ട് കൂടിയാണ് ട്രയംഫ് ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നത്. ഈ കോംപിനേഷനാണ് ട്രയംഫിനെ ഈ വിഭാഗത്തിലെ അധികായരാക്കുന്നത്. ഇപ്പോള്‍ ടൈഗര്‍ റെയ്ഞ്ച് എത്തിയിരിക്കുന്നതും ഇത് ഊട്ടിയുറപ്പിക്കുന്നതിനാണ്‘ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൈഗര്‍ 800 ടെക്‌നോളജി സ്‌പെക് ഹൈലൈറ്റ്‌സ്‌

(മോഡല്‍ അനുസരിച്ച് മാറും)

5 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്നടിഎഫ്ടി ഇന്‍സ്ട്രമെന്റ്‌സ്‌ ഫുള്‍ കളര്‍, ക്ലിയര്‍ ഇന്‍സ്ട്രമെന്റേഷന്‍ എന്നിവ റൈഡര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നു
പുതിയ എല്‍ഇഡി ലൈറ്റിങ് കൂടുതല്‍ സ്റ്റൈലും കാഴ്ച്ചയ്ക്ക് കൂടുത ല്‍തെളിമയ്ക്കുമായി എല്‍ഇഡി ലൈറ്റുക ള്‍

, മുന്നിലും പിന്നിലും തെളിച്ചമുള്ള കാഴ്ച്ച ലഭിക്കാനായി ഇത് സഹായിക്കുന്നു.

 

സ്വിച്ച് ക്യൂബ്, ഫൈവ് വേ ജോയ് സ്റ്റിക്ക് ആളുകളുടെ താല്‍പര്യാനുസരണം ഡിസൈ ന്‍ ചെയ്ത ഹാന്‍ഡില്‍ബാ ര്‍ സ്വീച്ച് ക്യൂബ്സ്. ജോയ് സ്റ്റിക്കുകള്‍ പ്രവര്‍ത്തിപ്പിക്കാ ന്‍ എളുപ്പമുള്ളവയാണ്.

 

ഇല്യൂമിനേറ്റഡ് ബാക്ക് ലിറ്റ് ബട്ടണ്‍ ഹാന്‍ഡില്‍ബാര്‍ മൗണ്ടഡ് സ്വിച്ച്ക്യൂബ്‌സ് ഇപ്പോള്‍ ഇല്യൂമിനേറ്റഡാണ്. രാത്രികാലത്ത് ഉപയോഗിക്കുന്നതിന് കൂടുതല്‍ സൗകര്യപ്രദമാണിത്.
ഓഫ് റോഡ് പ്രോറൈഡിങ് മോഡ്‌  

ഇതുവരെ ആരും നല്‍കാത്ത കൃത്യതയാര്‍ന്ന ഓഫ് റോഡ് സെറ്റ്അപ്പ്. അഡ്വാന്‍സ്ഡ് റൈഡേഴ്‌സിന് ഈ സിസ്റ്റം ഓഫ് ചെയ്ത് കണ്‍ട്രോളോട് കൂടി റൈഡ് ചെയ്യുന്നതിനും സാധിക്കും.

ബ്രംബോ ഫ്രണ്ട് ബ്രേക്ക്സ് ബ്രംബോ ഫ്രണ്ട് ബ്രേക്കുക ള്‍ വിശ്വസിക്കാവുന്ന പ്രീമിയം കേപ്പബിളിറ്റി എല്ലാ പരിതസ്ഥിതികളിലും നല്‍കുന്നു.
ഫൈവ് വേ അഡ്ജസ്റ്റബിള്‍ വിന്‍ഡ് സ്‌ക്രീനും എയ്‌റോ ഡിഫ്യൂസേഴ്‌സും  

പെട്ടെന്ന് അഡ്ജസ്റ്റ് ചെയ്യാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍. കാറ്റില്‍നിന്ന് കൂടുതല്‍ സുരക്ഷ നല്‍കുന്നു. അതോടൊപ്പം ഈ വിഭാഗത്തിലെ ഏറ്റവും മികച്ച എയ്‌റോ കംഫര്‍ട്ടും നല്‍കുന്നു.

അപ്ഡേറ്റഡ് ക്രൂയിസ് കണ്‍ട്രോ ള്‍  

ഇടതുകൈ പെട്ടെന്ന് എത്തുന്ന സ്ഥലത്ത് സ്വിച്ച്ക്യൂബ്. ഉപയോഗിക്കാന്‍ ലളിതമായ സിംഗിള്‍ ബട്ടണ്‍ ക്രൂയിസ് കണ്‍ട്രോള്‍ റൈഡിങ് കൂടുതല്‍ സുഖകരമാക്കുന്നു.

 2013 മുതലുള്ള 4 വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊയ്യാന്‍ ട്രയംഫിന് ആയിട്ടുണ്ട്. രാജ്യത്തെമ്പാടുമുള്ള 15നഗരങ്ങളില്‍ തങ്ങളുടെ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനും അഞ്ച് പ്രീമിയം വിഭാഗങ്ങളിലായി നിരവധി മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ അവതരിപ്പിക്കാനും സാധിച്ചു.