നാണക്കേട് ഒഴിവാക്കാന്‍ മോദിയും അമിത് ഷായും കൂടി അടുത്ത ‘നാടകം’ തട്ടിക്കൂട്ടി: സഭയില്‍ ‘കരച്ചിലുമായി’ നായക റോളില്‍ യെദ്യൂരപ്പ എത്തും: ‘ഇരപരിവേഷത്തിനായി’

single-img
19 May 2018

കര്‍ണാടകയില്‍ അധികാരം നിശ്ചയിക്കുന്ന നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചന. വിശ്വാസവോട്ടെടുപ്പിന് മുന്‍പ് യെദ്യൂരപ്പ രാജിവച്ചേക്കുമെന്നാണ് സൂചന.

ഇതിനായി യെദ്യൂരപ്പയ്ക്ക് വേണ്ടി 13 പേജുള്ള ഒരു പ്രസംഗം ബി.ജെ.പി ഓഫീസില്‍ തയ്യാറാക്കി കഴിഞ്ഞു. ഭൂരിപക്ഷം തെളിയിക്കാതെ നാണംകെട്ട് ഇറങ്ങുന്നതിനു പകരം രാജിവച്ചൊഴിഞ്ഞ് സഹതാപതരംഗവും സൃഷ്ടിക്കാനും മാനം രക്ഷിക്കാനുമാണ് നീക്കം.

മുന്‍പ് വാജ്‌പേയ് സര്‍ക്കാര്‍ വിശ്വാസവോട്ടിന്റെ അവസാന നിമിഷം വികാരഭരിതമായ പ്രസംഗം നടത്തി രാജിവച്ചൊഴിഞ്ഞ മാതൃക സ്വീകരിക്കാനാണ് ആലോചന. 2007ലും പതിമൂന്ന് ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന സര്‍ക്കാരിന് വിശ്വാസം നേടാനാവാതെ യെദ്യൂരപ്പയ്ക്ക് ഇറങ്ങിപ്പോകേണ്ടിവന്നിരുന്നു.

സത്യപ്രതിജ്ഞ ചടങ്ങിനിടെ വിധാന്‍ സൗധയില്‍ എത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യെദ്യൂരപ്പയുടെ സന്ദേശം ജാവദേക്കര്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചതായും സൂചനയുണ്ട്.

അതിരുകടക്കേണ്ടെന്ന് കര്‍ണാടക ബിജെപിക്ക് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി കഴിഞ്ഞു. വിശ്വാസവോട്ടിന് ഒരുമണിക്കൂര്‍ മുമ്പിന് ഭൂരിപക്ഷം ഉറപ്പാക്കണം. ഉറപ്പില്ലെങ്കില്‍ മാന്യമായി പിന്‍വാങ്ങണമെന്നും അമിത് ഷാ നിര്‍ദേശം നല്‍കിയാതായാണ് വിവരം.