യെദ്യൂരപ്പ നാളെ ഭൂരിപക്ഷം തെളിയിക്കണം?: ഗവര്‍ണറെ ചോദ്യം ചെയ്ത് കോടതി

single-img
18 May 2018

കര്‍ണാടയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പ എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കേണ്ടി വരുമെന്ന് സുപ്രിം കോടതി. ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നാളെ ഭൂരിപക്ഷം തെളിയിക്കാനാകുമോയെന്ന് കോടതി വാദത്തിനിടെ ചോദിച്ചു.

എപ്പോള്‍ വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ സന്നദ്ധമാണെന്നായിരുന്നു യെദ്യൂരപ്പയ്ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗി വ്യക്തമാക്കിയത്. ഇതോടെ കര്‍ണാടക നിയമസഭയില്‍ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ജസ്റ്റിസുമാരായ എകെ സിക്രി, എസ്എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കര്‍ണാടകത്തിന്റെ ഭാവി:കോടതി നടപടികള്‍ തുടങ്ങി
11:29

പ്രോടൈം സ്പീക്കറെ കോടതി നിയമിക്കണമെന്ന് കോണ്‍ഗ്രസ്
11:28

ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യരുതെന്ന് ഗവര്‍ണറോട് സുപ്രീംകോടതി
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും വരെ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യരുതെന്ന് ഗവര്‍ണറോട് സുപ്രീംകോടതി

11:23
കര്‍ണാടകത്തില്‍ നാളെ വിശ്വാസവോട്ടെടുപ്പ്: നേര്‍ക്കുനേര്‍ പോരാട്ടത്തിന് ബിജെപിയും കോണ്‍ഗ്രസും
11:22
വിശ്വാസവോട്ടെടുപ്പിന് തയ്യാറെന്ന് യെദ്യൂരപ്പയുടെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി
11:22
വിശ്വാസവോട്ടെടുപ്പിനെ സ്വാഗതം ചെയ്ത് മുകുള്‍ റോത്തഗി
11:21
ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ നിയമവശം പിന്നെ പരിശോധിക്കാം സുപ്രീംകോടതി
11:20
ഭൂരിപക്ഷം തെളിയിക്കാമെന്ന് കോണ്‍ഗ്രസ്
നാളെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കോണ്‍ഗ്രസ് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി

11:20
ഗവര്‍ണര്‍ക്കെതിരെ കപില്‍ സിബല്‍
11:19
നാളെ വിശ്വാസവോട്ടെടുപ്പ്:നിര്‍ദേശം അംഗീകരിച്ച് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും
11:19
പി.ചിദംബരം സുപ്രീംകോടതിയിലെത്തി
11:18
എച്ച്.ഡി.കുമാരസ്വാമിക്കായി കപില്‍ സിബല്‍ വാദം ആരംഭിച്ചു
11:17
എംഎല്‍എമാര്‍ക്ക് നിഷ്പക്ഷമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് കപില്‍ സിബല്‍

11:16
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമഫല പ്രഖ്യാപനം നടത്തും മുന്‍പ് യെദ്യൂരപ്പ കത്ത് നല്‍കിയെന്ന് കോണ്‍ഗ്രസ് അഭിഭാഷകന്‍
11:16
എല്ലാവരും സഭയിലെത്തുമെന്ന് ഉറപ്പാക്കാന്‍ കര്‍ണാടക പോലീസ് മേധാവിയോട് സുപ്രീംകോടതി
11:15
കര്‍ണാടകയില്‍ നാളെ വിശ്വസവോട്ടെടുപ്പ്…?

11:14
യെദ്യൂരപ്പയുടെ കത്തിനെ ചോദ്യം ചെയ്ത് അഭിഷേക് സിംഗ്വി
ഗവര്‍ണറുടെ നടപടിയില്‍ പാളിച്ചകളുണ്ടെന്ന് കോണ്‍ഗ്രസ് അഭിഭാഷകന്‍ അഭിഷേക് സിഗ്വി
പിന്തുണയ്ക്കുന്നവരല്ലേ ഭൂരിപക്ഷം തെളിയിക്കേണ്ടെന്നും സിഗ്വി

11:11
മധ്യവേനല്‍ അവധിക്കായി സുപ്രീംകോടതി ഇന്ന് പിരിയും
ആദ്യം സഭയില്‍ ഭൂരിപക്ഷം തെളിയിക്കൂ, മറ്റു വിഷയങ്ങള്‍ പിന്നീട് പരിശോധിക്കാം…

11:11
ഭൂരിപക്ഷം തെളിയിക്കണമെന്ന നിര്‍ദേശത്തെ എതിര്‍ക്കാതെ കോണ്‍ഗ്രസ്
തെരഞ്ഞെടുപ്പിന് മുന്‍പും പിന്‍പും ഉള്ള സഖ്യം വ്യത്യസ്തമാണെന്ന് സുപ്രീംകോടതി

11:10
ഗവര്‍ണര്‍ ആരെ ക്ഷണിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലെന്ന് സുപ്രീംകോടതി
വിശ്വാസവോട്ടെടുപ്പ് നാളെ തന്നെ നടന്നേക്കും

11:09
സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി
11:07
കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും ചില എംഎല്‍എമാര്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തയ്യാറാണ്

11:05
ബി.എസ്.യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു
11:00
കര്‍ണാടകത്തിന്റെ ഭാവി: കോടതി നടപടികള്‍ തുടങ്ങി