സ്വിമ്മിംഗ് പൂളില്‍ വീണ കൂട്ടുകാരനെ രക്ഷിക്കാന്‍ നായ നടത്തിയ ശ്രമങ്ങള്‍ കൗതുകകരമാകുന്നു; വീഡിയോ കാണാം

single-img
17 May 2018

സ്വിമ്മിംഗ് പൂളില്‍ വീണ നായയെ രക്ഷിക്കാന്‍ മറ്റൊരു നായ ശ്രമിക്കുന്ന വീഡിയോ കൗതുകമുളവാക്കുന്നു. അരിസോണയിലെ മെസയിലാണ് സംഭവം നടന്നത്. ഒരു വീടിന് പുറകില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ജോക്കി എന്ന നായ സ്വിമ്മിംഗ് പൂളില്‍ വീണത്.

റെമുസ് എന്ന മറ്റൊരു നായയാണ് നീന്തലറിയാത്ത ജോക്കിയെ രക്ഷിക്കാന്‍ ശ്രമിച്ചത്. ആദ്യം റെമുസ് എന്ത് ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. തുടര്‍ന്ന് വെള്ളത്തിലേക്ക് ചാടി കൂട്ടുകാരനെ വെള്ളത്തില്‍ നിന്നും തന്റെ തല കൊണ്ട് താങ്ങി പുറത്തേക്ക് ചാടാന്‍ സഹായിക്കുകയാണ് ചെയ്തത്.

ലൗറി ബെകെറയുടെയും ഭര്‍ത്താവ് ജേയുടെയും വീട്ടില്‍ നടന്ന സംഭവമാണിത്. വീട്ടിലെ സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.