സൂര്യയുടെ വില്ലനായി മോഹന്‍ലാല്‍?

single-img
16 May 2018

മോഹന്‍ലാലും സൂര്യയും ആദ്യമായി ഒരുമിക്കുന്ന ആവേശത്തിലാണ് ആരാധകര്‍. അതിനിടെയാണ് സിനിമയെപ്പറ്റിയുള്ള ഒരു നിര്‍ണായക വിവരം പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത് വില്ലന്‍ വേഷത്തിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഇതേവരെ കണ്ടിട്ടില്ലാത്ത വില്ലന്‍ ഗെറ്റപ്പിലായിരിക്കും മോഹന്‍ലാല്‍ എത്തുക. കെവി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ചിത്രം. ചിത്രത്തില്‍ അല്ലു സിരിഷും വേഷമിടുന്നുണ്ട്. ജൂലൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക.

ലോകപ്രശസ്തവും വ്യത്യസ്തവുമായ 10 ഷൂട്ടിങ് ലൊക്കേഷനുകളിലാണ് ചിത്രീകരണം. വി.എ.ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്‍, അജോയ് വര്‍മ്മയുടെ നീരാളി എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റര്‍ ചിത്രം എന്‍ജികെയിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.