ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ!!

single-img
16 May 2018

സ്വന്തം വസ്ത്രശാലയ്ക്കു വേണ്ടി ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ലോകത്തിലെ ആദ്യത്തെ സ്ത്രീയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയിലെ ചര്‍ച്ച. കക്ഷി വേറെ ആരും അല്ല, നമ്മുടെ സരിത ജയസൂര്യയാണ്. സരിത നടത്തുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തിലാണ് നടന്‍ ജയസൂര്യ സ്ത്രീ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

മലയാളത്തിന് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ ജയസൂര്യയുടെ ലുക്കാണു സരിത തന്റെ ഷോപ്പിനായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തില്‍ ജയസൂര്യക്കുള്ള കോസ്റ്റിയൂം ഒരിക്കിയതും സരിതയാണ്. സരിത ജയസൂര്യ ഡിസൈനിങ് സ്റ്റുഡിയോ എന്ന പേരില്‍ ഡിനൈസര്‍ ബോട്ടിക്കാണു സരിത നടത്തുന്നത്.