ഫറോക്കില്‍ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസായി: യുഡിഎഫിനു ഭരണം പോയി

single-img
16 May 2018

കോഴിക്കോട്: ഫറോക്ക് നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. മുസ്ലിം ലീഗിലെ പി റുബീനയ്‌ക്കെതിരെയാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. 38 അംഗ കൗണ്‍സിലില്‍ 22 പേര്‍ പ്രമേയത്തെ അനുകൂലിച്ചു.

എല്‍ഡിഎഫിലെ 18 പേര്‍ക്കൊപ്പം രണ്ടു കോണ്‍ഗ്രസ് അംഗങ്ങളും ഒരു ലീഗ് അംഗവും ഒരു സ്വതന്ത്രയും അവിശ്വാസത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. വോട്ടെടുപ്പില്‍ മറ്റ് യുഡിഎഫ് അംഗങ്ങള്‍ പങ്കെടുത്തില്ല. കോഴിക്കോട് മുസ്ലിം ലീഗിന് ഭരണമുണ്ടായിരുന്ന ഏക നഗരസഭയാണ് ഫറോക്ക്.