യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ് പിന്‍വലിച്ച് ബി.ജെ.പി

single-img
16 May 2018

ബംഗലൂരു: ഗവര്‍ണറുടെ പ്രഖ്യാപനത്തിനു മുന്‍പ് ബി എസ് യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ്, ബി.ജെ.പി എം.എല്‍.എ പിന്‍വലിച്ചു. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചുവെന്ന് ബി.ജെ.പി എം.എം.എല്‍യുടെ ട്വീറ്റുണ്ടായിരുന്നു. നാളെ രാവിലെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു എം.എല്‍.എയായ സുരേഷ് കുമാറിന്റെ ട്വീറ്റ്.

അതേസമയം ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിന് പിന്നാലെ നിയമപോരാട്ടവുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി എം.എല്‍.എ തന്റെ ട്വീറ്റ് പിന്‍വലിച്ചത്.