കേരളത്തിലും ലക്ഷദ്വീപിലും അതിശക്തമായ കാറ്റിനും മഴക്കും സാധ്യത: ജാഗ്രതാ നിര്‍ദ്ദേശം

single-img
16 May 2018

ഇന്നും നാളെയും കേരളത്തിലും ലക്ഷദ്വീപിലും അതിശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാല് ദിവസം അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കേരളം, ലക്ഷദ്വീപ്, തമിഴ്‌നാട്, കര്‍ണാടക, ആന്ധപ്രദേശ് സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കാലവര്‍ഷത്തിന് തൊട്ട് മുന്‍പായി മഴ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ മഴക്ക് ശക്തികൂടുതലാണെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലിയിരുത്തല്‍.