മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കനത്ത തിരിച്ചടി

single-img
15 May 2018

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍നിന്നു നയിച്ച സിദ്ധരാമയ്യയ്ക്കു മത്സരിച്ച ചാമുണ്ഡേശ്വരിയിലും സംസ്ഥാനത്തും കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ 13,000 വോട്ടിന് പിന്നിട്ടു നില്‍ക്കുകയാണ്. ജെഡിഎസ് സ്ഥാനാര്‍ഥി ജി.ടി. ദേവഗൗഡയാണ് അദ്ദേഹത്തെ പിന്നിലാക്കി മുന്നേറുന്നത്. എന്നാല്‍ ബദാമിയില്‍ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് കോണ്‍ഗ്രസ് 62 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ ബിജെപി 110 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം ലിംഗായത്ത് മേഖലകളിലും കോണ്‍ഗ്രസിന് തിരിച്ചടി. ലിംഗായത്ത് സമുദായത്തിന് മതന്യൂനപക്ഷ പദവി നല്‍കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം വോട്ടാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.

തലസ്ഥാനമായ ബംഗളൂരു മേഖലയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും മുന്നേറ്റമുണ്ടായത്. ലിംഗായത്ത്, തീരദേശ മേഖല, മധ്യ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക എന്നിവടങ്ങളില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തി. മൈസൂരു ഉള്‍പ്പെടുന്ന തെക്കന്‍ കര്‍ണാടകയില്‍ ജെഡിഎസും മുന്നേറ്റം നടത്തി.