സിദ്ധരാമയ്യയുടെ മനോഭാവമാണ് തോല്‍വിക്ക് കാരണം: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ജി.ടി ദേവഗൗഡ

single-img
15 May 2018

ജനങ്ങള്‍ സിദ്ധരാമയ്യയെ വെറുത്തു കഴിഞ്ഞെന്നും അതുകൊണ്ടാണ് ആളുകള്‍ അദ്ദേഹത്തെ അധികാരത്തില്‍ നിന്നും പുറത്താക്കിയതെന്നും ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യയെ തോല്‍പ്പിച്ച ജെ.ഡി.എസ് നേതാവ് ജി.ടി ദേവഗൗഡ.

‘സിദ്ധരാമയ്യയുടെ മനോഭാവമാണ് അദ്ദേഹത്തിന്റെ തോല്‍വിക്ക് കാരണം. എല്ലാവരേയും ആക്രമിച്ചുകൊണ്ടുള്ള സംസാരമായിരുന്നു അദ്ദേഹത്തിന്റേയും. യാതൊരു നിയന്ത്രണവുമില്ലാതെ അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയായിരുന്നു സിദ്ധരാമയ്യയെന്നും ദേവഗൗഡ പറഞ്ഞു.

13000ത്തിലേറെ വോട്ടുകള്‍ക്കാണ് ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യയുടെ തോല്‍വി. ഇവിടെ ബി.ജെ.പിയുടെ ഗോപാല്‍ റാവുവിന് 2000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സിദ്ധരാമയ്യയുടെതുള്‍പ്പെടെ പരാജയം ഉറപ്പുവരുത്തുന്നതില്‍ ബി.ജെ.പിയ്ക്കും ജെ.ഡി.എസിനുമിടയില്‍ രഹസ്യ ധാരണയുണ്ട് എന്നായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു വേളയില്‍ ഉന്നയിച്ച പ്രധാന ആരോപണം.