കര്‍ണാടകയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു

single-img
15 May 2018

എല്ലാ സീറ്റുകളിലെയും ലീഡ് നില പുറത്തുവന്നപ്പോള്‍ ബിജെപി 110 സീറ്റില്‍ മുന്നേറുന്നു. ലീഡ് നിലയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് ഇനി രണ്ട് സീറ്റ് കൂടി. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് സദാനന്ദഗൗഡ മാധ്യമങ്ങളോട് പ്രതികരിച്ചു. സഖ്യത്തെക്കുറിച്ച് ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെഡിഎസിനെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിക്കഴിഞ്ഞെങ്കിലും ബിജെപി തന്നെ ഒറ്റയ്ക്ക് ഭരിക്കുമെന്ന സൂചനകളാണ് ഒടുവില്‍ പുറത്തുവരുന്നത്. ഫലം പൂര്‍ണമായി അറിഞ്ഞശേഷം തീരുമാനമെന്ന് ദേവഗൗഡ പ്രതികരിച്ചിട്ടുമുണ്ട്.

ജെഡിഎസിനു പ്രതീക്ഷിക്കാത്ത നേട്ടമാണ് ദൃശ്യമാകുന്നത്. വൊക്കലിംഗ മേഖലകളില്‍ ശക്തി ചോരാതെ ജെഡിഎസ് ശക്തി കാട്ടി. തീര, മധ്യമേഖലയില്‍ ബിജെപിക്കാണ് മുന്‍തൂക്കം. ദക്ഷിണ കന്നഡ ജില്ലയിലെ എട്ട് സീറ്റില്‍ അഞ്ചിലും ബിജെപിയാണ് മുന്നില്‍.

അതേസമയം കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്‌ നേരിട്ടത്. തലസ്ഥാനമായ ബംഗളൂരു മേഖലയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും മുന്നേറ്റമുണ്ടായത്. ലിംഗായത്ത്, തീരദേശ മേഖല, മധ്യ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക എന്നിവടങ്ങളില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തി. മൈസൂരു ഉള്‍പ്പെടുന്ന തെക്കന്‍ കര്‍ണാടകയില്‍ ജെഡിഎസും മുന്നേറ്റം നടത്തി.