കര്‍ണാടകയില്‍ ബിജെപി മുന്നേറ്റം; ജെഡിഎസിനെ ഒപ്പം കൂട്ടാനും ശ്രമം

single-img
15 May 2018

രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായകമായ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ലീഡ് നിലയില്‍ ബിജെപി മുന്നേറ്റം. കടുത്ത മല്‍സരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ കോണ്‍ഗ്രസ് രണ്ടാമതാണ്. നിര്‍ണായക ശക്തിയായി ജെഡിഎസ് മൂന്നാമതുണ്ട്.

തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിനിടെ കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ ജെഡിഎസിന്റെ പിന്തുണ തേടി കോണ്‍ഗ്രസും ബിജെപിയും ചര്‍ച്ചകള്‍ തുടങ്ങി. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.

സമാന നിലപാടുകാരുമായി സഖ്യത്തിന് തയാറെന്ന് അശോക് ഗെഹ്‌ലോട്ട്
09:34
ബെല്ലാരി മേഖലയിൽ ബിജെപി മുന്നേറ്റം
09:33
മൈസൂരു മേഖലയിൽ ശക്തമായ സാന്നിധ്യമായി ജെഡിഎസ്. കോൺഗ്രസിന് ഇവിടെ തിരിച്ചടി നേരിട്ടു
09:33
ഹൈദരാബാദ് കർണാടക മേഖലകളിൽ ബിജെപിക്ക് മുന്നേറ്റം
09:32
ഹൂബ്ലിയിൽ ജഗദീഷ് ഷെട്ടാർ മുന്നേറ്റം തുടരുന്നു
09:32
ലിംഗായത്ത് മേഖലകളിൽ കോൺഗ്രസിന് പ്രതീക്ഷിച്ച മുന്നേറ്റമില്ല
09:32
രാമനഗരയിൽ കുമാരസ്വാമി ലീഡ് തുടരുന്നു
09:30
കർണാടക ആര് ഭരിക്കണമെന്ന് ജനതാദൾ തീരുമാനിച്ചേക്കും
09:30
ബിജെപി-95, കോൺഗ്രസ്-78
09:30
ജെഡിഎസ് മികച്ച പ്രകടനവുമായി കർണാടകയിൽ സാന്നിധ്യം നിലനിർത്തുന്നു. 38 സീറ്റിൽ മുന്നിൽ
09:26
ബിജെപിയുടെ ലീഡ് നൂറ് സീറ്റിലേക്ക്
09:25
ജെഡിഎസുമായി കോൺഗ്രസ് നേതൃത്വം ചർച്ചകൾ തുടങ്ങി
09:25
കർണാടകയിൽ ബിജെപി മികച്ച ലീഡിലേക്ക്
09:24
ലീഡ് നില- ബിജെപി-95, കോൺഗ്രസ്-67, ജെഡിഎസ്-29
09:19
ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി മുന്നിൽ
09:13
ബിജെപി-85, കോൺഗ്രസ്-79, ജെഡിഎസ്-25
09:08
മലയാളി മന്ത്രി കെ.ജെ.ജോർജ് മുന്നേറ്റം തുടരുന്നു
09:07
17 സിറ്റിംഗ് സീറ്റുകളിൽ കോൺഗ്രസ് പിന്നിൽ
09:06
ബംഗളൂരു നഗരത്തിലെ മണ്ഡലങ്ങളിൽ ബിജെപി മുന്നിൽ
09:06
വിട്ടുകൊടുക്കാതെ കോൺഗ്രസും ബിജെപിയും. കർണാടക ഫോട്ടോ ഫിനിഷിലേക്ക്