‘ദൈവമായി’ ആ പോലീസുകാരന്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനിനടിയില്‍പ്പെട്ട പെണ്‍കുട്ടിക്ക് രണ്ടാം ജന്മം

single-img
14 May 2018

https://www.youtube.com/watch?time_continue=19&v=mMTrto0Zgm0

അഞ്ചുവയസുകാരിയുടെ കയ്യും പിടിച്ച് അമ്മ ഓടുന്ന ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നു. അമ്മ ട്രെയിനുള്ളില്‍ കയറി പറ്റി. പക്ഷേ കുഞ്ഞ് നിലത്തുവീണു. കണ്ട് നിന്നവര്‍ നിലവിളിച്ച് കൊണ്ട് ഓടിക്കൂടുന്നു. പാളത്തിലേക്ക് വീഴാനൊരുങ്ങിയ കുഞ്ഞിനെ ചാടി രക്ഷിക്കുന്ന ഒരു പൊലീസുകാരന്‍.

സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുംബൈ റെയില്‍വെ സ്റ്റേഷനിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുട്ടി പാളത്തിലേക്ക് വീഴാന്‍ പോകുന്നത് കണ്ട സച്ചിന്‍ പോള്‍ എന്ന പൊലീസുകാരനാണ് ചാടി വീണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. കുട്ടിയുടെ ജീവന്‍ രക്ഷിച്ച സച്ചിന്‍ പോളിന് അഭിന്ദനപ്രവാഹമാണ്.