പൊലീസ് ചെയ്യേണ്ടത് ചെയ്യുകയും പാടില്ലാത്തത് ഒഴിവാക്കുകയും വേണമെന്ന് മുഖ്യമന്ത്രി

single-img
14 May 2018

മലപ്പുറം: പൊലീസ് മാനുഷിക മുഖം കാത്തുസൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെയ്യേണ്ടത് ചെയ്യുകയും അല്ലാത്തവ പൊലീസ് ഒഴിവാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് സേനാംഗങ്ങളുടെ പുതിയ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റവാളികള്‍ക്കെതിരെ ശക്തവും കര്‍ശനവുമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് ബാദ്ധ്യസ്ഥരാണ്. പൊലീസ് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. സത്യപ്രതിജ്ഞയിലെ കാര്യങ്ങള്‍ പോലീസ് എപ്പോഴും പാലിക്കണം. മാനുഷിക മുഖം കാത്തു സൂക്ഷിക്കണം.

പോലീസില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമാണെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ പൊലീസിന്റെ യശസ് കെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.