ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ചിത്രം

single-img
14 May 2018


ലോകത്തിലെ ഏറ്റവും വലിയ ചിത്രവുമായി ഫോട്ടോഗ്രാഫര്‍മാരുടെ സംഘം. പല തരത്തിലുള്ള ഭക്ഷ്യവസ്തുക്കളുടെ ചിത്രമാണിത്. ജീന്‍ കൂപ്പര്‍ എന്ന ഫോട്ടോഗ്രാഫറുടെ നേതൃത്വത്തിലുള്ള സംഘമാണ് ചിത്രമൊരുക്കിയത്.

1053.0 ജിഗാ പിക്‌സലാണ് ചിത്രത്തിന് മിഴിവേകുന്നത്. 6,29,370 ചിത്രങ്ങളെ പ്രത്യേക രീതിയില്‍ കൂട്ടിയിണക്കിയാണ് വലിയ ചിത്രം രൂപപ്പെടുത്തിയത്. ടെറാ പിക്‌സല്‍ സൈസുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറ ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്.

2,187 മണിക്കൂറുകൊണ്ടാണ്, അതായത് മൂന്ന് മാസം തുടര്‍ച്ചയായി എഡിറ്റ് ചെയ്താണ് വലിയ ചിത്രം യാഥാര്‍ഥ്യമാക്കിയത്. മറ്റൊരു പ്രത്യേകതയുള്ളത് ചിത്രം എഡിറ്റ് ചെയ്യാന്‍ ഒരു ഇടവേള പോലും എടുത്തിട്ടില്ല എന്നതാണ്. എഡിറ്റര്‍മാര്‍ മാറി മാറി ജോലി ചെയ്യുകയായിരുന്നു.