മൂന്ന് വയസുകാരന്റെ പല്ലിനിടയില്‍ കൊളുത്ത് കുടുങ്ങി; പിന്നീട് സംഭവിച്ചത് (വീഡിയോ)

single-img
14 May 2018

കുട്ടികള്‍ വായിലും മൂക്കിലും ചെവിയിലുമെല്ലാം എന്തെങ്കിലും സാധനങ്ങള്‍ ഇട്ട് പ്രശ്‌നമാക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ചൈനയില്‍ മൂന്ന് വയസുകാരന്റെ പല്ലിനാണ് പണികിട്ടിയത്. ഒരു കൊളുത്ത് പല്ലിനിടയില്‍ കുടുങ്ങിപോവുകയായിരുന്നു.

ഇതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി കുട്ടിയുടെ പിതാവ്. ആദ്യം ആശുപത്രിയിലെത്തിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്ന് പിതാവ് അഗ്‌നിശമന സേനയുടെ സഹായം തേടി. തുടര്‍ന്ന് 10 മിനിറ്റ് കൊണ്ട് അഗ്‌നിശമന സേനാംഗം കുട്ടിയുടെ പല്ലില്‍ നിന്ന് കൊളുത്ത് അടര്‍ത്തിമാറ്റി.

ബ്ലേഡും നെയില്‍ ക്ലിപ്പറും ഉപയോഗിച്ച് കൊളുത്ത് അറുത്തുമാറ്റുകയായിരുന്നു. ചൈനയിലെ വെഹാന്‍ സിറ്റിയില്‍ ഈ മാസം 11നായിരുന്നു സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ഒരു ചൈനീസ് മാധ്യമമാണ് പുറത്തുവിട്ടത്.