കൊല്ലത്ത് വാക്കുതര്‍ക്കത്തിനിടെ ഭാര്യ കുത്തേറ്റു മരിച്ചു: ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു

single-img
13 May 2018

കൊല്ലം കുണ്ടറയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു ഭാര്യ മരിച്ചു. കുണ്ടറ കേരളപുരം വേലംകോണം സുമിന മന്‍സിലില്‍ നജീമിന്റെ മകള്‍ സുമിനയാണു (28) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് നിഷാദ് (30) ജില്ലാ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി എട്ടു മണിയോടെ കേരളപുരം എടവട്ടത്ത് സുമിനയും മാതാപിതാക്കളും താമസിക്കുന്ന വാടകവീട്ടിലാണു സംഭവമെന്നു പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങളായി നിഷാദും സുമിനയും അകന്നു കഴിയുകയായിരുന്നു.

രാത്രി വീട്ടിലെത്തിയ നിഷാദ് സുമിനയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സുമിനയെ മര്‍ദിക്കുകയും മൂര്‍ച്ചയുള്ള ചെറിയ കത്തിയെടുത്തു കുത്തുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടനെ തന്നെ സുമിനയെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ രണ്ടു മണിയോടെ മരിച്ചു.