ഇടിമിന്നലോടു കൂടിയ മഴയും കൊടുങ്കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

single-img
13 May 2018

ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഡല്‍ഹി, പടിഞ്ഞാറന്‍ യുപി, സിക്കിം, ബംഗാള്‍ എന്നിവിടങ്ങളില്‍ തിങ്കളും ചൊവ്വയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

50-70 കി.മീ. വേഗതയിലായിരിക്കും ഇവിടങ്ങളില്‍ കൊടുങ്കാറ്റ് വീശുക. യാത്ര പുറപ്പെടും മുന്‍പ് കാലാവസ്ഥ മുന്നറിയിപ്പ് നോക്കണമെന്നു ജനങ്ങള്‍ക്കു നിര്‍ദേശമുണ്ട്. ഡല്‍ഹി മെട്രോ സര്‍വീസുകളിലും കാലാവസ്ഥയ്ക്കനുസരിച്ച് നിയന്ത്രണമുണ്ടാകും.

കാറ്റിന്റെ വേഗം കൂടുന്നതിനനുസരിച്ചായിരിക്കും ട്രെയിന്‍ വേഗത്തില്‍ നിയന്ത്രണം. ഇലക്ട്രിക് ലൈനുകള്‍ക്കു താഴെയും തകര മേല്‍ക്കൂരയ്ക്കും മരങ്ങള്‍ക്കും ചുവടെയും കൊടുങ്കാറ്റ് സമയത്തു നില്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞയാഴ്ചയുണ്ടായ കൊടുങ്കാറ്റില്‍ ആഗ്രയില്‍ ഉള്‍പ്പെടെ യുപിയില്‍ 48 പേര്‍ മരിച്ചിരുന്നു. ഹരിയാനയിലെ സ്‌കൂളുകള്‍ക്ക് തിങ്കളും ചൊവ്വയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 13 സംസ്ഥാനങ്ങളില്‍ ഇടിയോടു കൂടിയ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനു പിന്നാലെയായിരുന്നു ഇത്.

എന്നാല്‍ കഴിഞ്ഞ ആഴ്ചയേക്കാളും ശക്തി കുറഞ്ഞ ഇടിമിന്നലും കാറ്റുമായിരിക്കും ഇത്തവണയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ പരമാവധി 70 കി.മീ. വേഗത കൈവരിക്കാനേ ഈ കാറ്റിനു സാധിക്കൂ.