സര്‍ക്കാര്‍ നയമല്ല പൊലീസ് നടപ്പാക്കുന്നത് :ജി. സുധാകരന്‍

single-img
12 May 2018

തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ മന്ത്രി ജി. സുധാകരന്‍. പോലീസ് നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയെ തല്ലിക്കൊല്ലാന്‍ പേലീസിന് അധികാരമില്ല.

ശക്തമായ നടപടി എടുക്കണമെന്നും, ശ്രീജിത്തിന്റെ അമ്മയുടെ ആരോപണം പാര്‍ട്ടി അന്വേഷിക്കട്ടെയെന്നും സുധാകരന്‍ വ്യക്തമാക്കി.

ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്ന് അമ്മ ശ്യാമള ആരോപിച്ചിരുന്നു. പ്രിയ ഭരതന്റെ നേതൃത്വത്തിലാണ് പ്രതിപട്ടിക തയാറാക്കിയതെന്നുമാണ് ശ്യാമള പറഞ്ഞത്.