സര്‍ക്കാര്‍ പൊലീസിനെ രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന് ചെന്നിത്തല; ഫസല്‍ വധക്കേസ് പുനരന്വേഷിക്കണം

single-img
12 May 2018

തി​രു​വ​ന​ന്ത​പു​രം: ത​ല​ശേ​രി മു​ഹ​മ്മ​ദ് ഫ​സ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാന്‍ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഇ​ട​പെ​ട്ടെ​ന്ന മു​ന്‍ ഡി​വൈ​എ​സ്പി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ നി​സാ​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

എസ്പിമാരെ സ്ഥലം മാറ്റുന്നത് രണ്ട് വര്‍ഷത്തിനിടെ അഞ്ചാം തവണയാണ്. ജില്ലയിലെ പൊലീസുകാരെ നിയന്ത്രിക്കാനുള്ള എസ്പിമാരുടെ അധികാരം നഷ്ടപ്പെട്ടു. പൊലീസ് സ്റ്റേഷനുകളില്‍ അഴിമതിയും കസ്റ്റഡി മരണവും വര്‍ദ്ധിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. പൊലീസ് അസോസിയേഷനാണ് ഇപ്പോള്‍ പൊലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നത്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അസോസിയേഷന്‍ തടസ്സം നില്‍ക്കുന്നു. മലബാര്‍ മേഖലയില്‍ രണ്ട് ആഴ്ചയായി എ.ഡി.ജി.പിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വരാപ്പുഴ സംഭവത്തിന് ശേഷം ഇതു വരെ ദക്ഷിണ മേഖലാ എ.ഡി.ജി.പി അവിടം സന്ധര്‍ശിച്ചില്ല. തെളിവ് നശിപ്പിക്കാന്‍ അവസരം നല്‍കിയതിന് ശേഷമാണ് എവി. ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തത്. കേസ് അന്വേഷണം സി.പി.ഐ.എമ്മിലെത്തുമെന്നതിനാലാണ് സി.ബി.ഐ അന്വേഷണം വേണ്ടെന്ന് പറയുന്നത്. എ.വി ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സസ്‌പെന്റ് ചെയ്തത് കൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.