മഹാനടി കണ്ട ശേഷം മമ്മൂട്ടി ദുല്‍ഖറിനോട് പറഞ്ഞത് ഇതാണ്

single-img
12 May 2018

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രമാണ് മഹാനടി. ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ദുല്‍ഖറിന് ലഭിക്കുന്നത്. രാജമൗലി ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരുമെല്ലാം വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്.

ഇപ്പോഴിതാ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല. ദുല്‍ഖറിന്റെ സ്വന്തം വാപ്പിച്ചി മമ്മൂട്ടിയാണ്. തമിഴ് സിനിമാ വെബ്‌സൈറ്റായ ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറാണ് മമ്മൂട്ടിയുടെ അഭിപ്രായം വെളിപ്പെടുത്തിയത്.

മമ്മൂട്ടിക്ക് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ മറുപടി ഇങ്ങനെ: ”അദ്ദേഹം നന്നായി സിനിമ ആസ്വദിച്ചു. ജെമിനി ഗണേശന്റെയും സാവിത്രിയുടെയും കഥ അതേപടി പറയുകയല്ല സിനിമ. ഇവിടെ ജനിച്ചു വളര്‍ന്ന ആ പാറ്റേണ്‍ അല്ല. വിവിധ കാലഘട്ടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന രീതി ഇന്ററസ്റ്റിങാണ്. ആ ട്രാന്‍സിഷന്‍ വളരെ നന്നായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കുടുംബം ഒന്നിച്ചു പോയാണ് ചിത്രം കണ്ടത്. ബ്രില്ല്യന്റ് മൂവി എന്നായിരുന്നു അവരെല്ലാം പറഞ്ഞത്”.

ചിത്രം കണ്ട് താന്‍ ദുല്‍ഖറിന്റെ ആരാധകനായി എന്നാണ് രാജമൗലി പറഞ്ഞത്.