പെണ്ണിന്റെ മുഖമുദ്ര അഹങ്കാരം; ജോലി കിട്ടിയാല്‍ അവള്‍ തലയില്‍ കയറും: സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുജാഹിദ് ബാലുശ്ശേരി

single-img
11 May 2018

പെണ്ണ് അഹങ്കാരിയാണെന്നും ജോലി കിട്ടിയാല്‍ അവള്‍ പുരുഷന്റെ തലയില്‍ കയറുമെന്നും മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി. സ്ത്രീയുടെ മുഖമുദ്ര അഹങ്കാരമാണെന്നും ആണിനെയും പെണ്ണിനേയും ഒരുപോലെ കാണുന്നവര്‍ രാജ്യദ്രോഹികളാണെന്നും പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

35 ലക്ഷം രൂപ ശമ്പളമുണ്ടെങ്കിലും പുരുഷന്‍ വിനയമുള്ളവനാണെന്നും സ്ത്രീകളെന്നും കുടുംബത്തിനുളളില്‍ നില്‍ക്കേണ്ടവളാണെന്ന് പരാമര്‍ശിച്ച് മുജാഹിദ് പറഞ്ഞു. പെണ്ണ് ജോലിയ്ക്ക് പോയ കുടുംബങ്ങള്‍ ശിഥിലമാകുന്നു. പെണ്ണിന്റെ സമ്പത്ത് ശരീരമാണ്.

സ്വാതമന്ത്ര്യമുള്ള സ്ത്രീയെന്നാല്‍ ഉടുതുണി ഉരിയലാണോ, അത് വൃത്തികേടാണെന്നും പ്രസംഗത്തില്‍ മുജാഹിദ് പറയുന്നു. പെണ്ണ് ആണല്ല, പെണ്ണ് പെരുവിരല്‍ മുതല്‍ തലവരെ പെണ്ണ് ആണ്. പെണ്ണ് പെണ്ണാണ്, സ്‌ത്രൈണഭാവം ഉള്ളവാണ്. പെണ്ണ് ജോലിയ്ക്ക് പോകുന്ന വീട് വൃത്തിഹീനമായിരിക്കും.

സ്ത്രീയുടെ മേല്‍നോട്ടം പുരുഷനുള്ളതാണ്. പെണ്ണും ആണും ഒന്നല്ല, അങ്ങെന ഒന്നായി കാണുന്നവര്‍ രാജ്യദ്രോഹികളാണെന്നും മുജാഹിദ് പറഞ്ഞു. പ്രസംഗത്തിന്റെ അവസാനം ഇത് തന്റെ വാക്കുകളല്ലെന്നും ജസ്റ്റിസ് ശ്രീദേവിയുടെ ലേഖനത്തിലെ വാക്കുകളാണെന്നും അദ്ദേഹം പറയുന്നുണ്ട്. പ്രസംഗത്തിന്റെ വീഡിയോ ചുവടെ: