മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നു

single-img
11 May 2018

നടന്‍ മോഹന്‍ലാലും തമിഴ് നടന്‍ സൂര്യയും ഒന്നിക്കുന്നു. അയന്‍, കോ, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കെ.വി ആനന്ദ് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. സൂര്യയുടെ സെല്‍വരാഘവന്‍ ചിത്രത്തിന് ശേഷമാകും ഈ പ്രോജക്ട് ആരംഭിക്കുക. മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ആനന്ദ് ട്വീറ്റ് ചെയ്തു. മോഹന്‍ലാലുമായി ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്നാണ് സൂര്യയുടെ ട്വീറ്റ്.