ഗായകന്‍ ജോയ് പീറ്റര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

single-img
11 May 2018

ഗായകന്‍ ജോയ് പീറ്ററെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്പതിന് തലശേരി മാക്കൂട്ടത്താണ് മൃതദേഹം കണ്ടെത്തിയത്. തലശേരി ചാലില്‍ സ്വദേശിയാണ്. ഗാനമേള വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ജോയി പീറ്റര്‍. മൃതദേഹം മാഹി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .