199 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുമായി ജിയോ

single-img
11 May 2018

പ്രതിമാസം 199 രൂപ നിരക്കില്‍ ജിയോ പോസ്റ്റ് പെയ്ഡ് പ്ലാന്‍. ഈ മാസം 15 മുതലാണ് ജിയോ സീറോ ടച്ച് പോസ്റ്റ് പെയ്ഡ് സംവിധാനം ആരംഭിക്കുക. മറ്റു ടെലികോം കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് നിലവിലെ നമ്പര്‍ മാറാതെതന്നെ ജിയോ പോസ്റ്റ് പെയ്ഡിലേക്ക് മാറാമെന്നതാണ് ഒരു പ്രത്യേകത.

ജിയോ പോസ്റ്റ് പെയ്ഡില്‍ അന്താരാഷ്ട്ര കോളുകള്‍ക്ക് മിനിട്ടിന് 50 പൈസമാത്രമാണ് ഈടാക്കുക. അന്താരാഷ്ട്ര റോമിങ്ങ് വോയ്‌സ് ഡേറ്റാ എസ്.എം.എസ് സര്‍വീസുകള്‍ക്ക് മിനിട്ടിന് രണ്ടു രൂപയുമാകും. ജിയോ സീറോ ടച്ച് പോസ്റ്റ് പെയ്ഡില്‍ അന്താരാഷ്ട്ര കോളുകള്‍, ഡാറ്റ, എസ്എംഎസ് എന്നീ സര്‍വീസുകള്‍ തുടക്കത്തില്‍ തന്നെ ആക്ടീവായിരിക്കും.

പ്ലാനില്‍ 25 ജി.ബി ഡേറ്റ സൗജന്യമാണ്. വോയ്‌സ്‌കാളും എസ്.എം.എസ്സും പരിധിയില്ലാതെ സൗജന്യമായി ഉപയോഗിക്കാം. അന്താരാഷ്ട്ര കോള്‍ സംവിധാനത്തിനായി സെക്യൂരിറ്റി ഡെപ്പോസിറ്റും ആവശ്യമില്ല.