എറണാകുളത്ത് ഷണ്ടിങ്ങിനിടയില്‍ ട്രെയിന്‍ പാളം തെറ്റി

single-img
10 May 2018

കൊച്ചി: എറണാകുളത്ത് ട്രെയിനിന്റെ എഞ്ചിന്‍ പാളംതെറ്റി. കൊച്ചി സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ ഷണ്ടിങിനിടെയാണ് സംഭവം. കടവന്ത്ര പാലത്തിന് താഴെ വെച്ചായിരുന്നു പാളം തെറ്റിയത്. ഷണ്ടിങിനായി ബോഗികളില്ലാത്ത സമയത്തായിരുന്നു എഞ്ചിന്‍ ട്രാക്കില്‍ നിന്നും തെന്നിയത്. എന്നാല്‍ ഇത് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് റെയില്‍വെ അറിയിച്ചു.