ബിജെപി വെട്ടിൽ: സി​ദ്ധ​രാ​മ​യ്യ​യു​ടെ എ​തി​ർ സ്ഥാ​നാ​ർ​ഥി​ ശ്രീ​രാ​മു​ലു​വും മു​ൻ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബ​ന്ധു​വും ഉ​ൾ​പ്പെ​ട്ട കൈ​ക്കൂ​ലി വീ​ഡി​യോ പു​റ​ത്ത്

single-img
10 May 2018

കര്‍ണാടക തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ ബിജെപിയെ വെട്ടിലാക്കുന്ന വീഡിയോ പുറത്ത്. റെഡ്ഡി സഹോദരന്‍മാര്‍ക്ക് സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിനു വേണ്ടി ബി.ജെ.പി നേതാവ് ശ്രീരാമുലു 160 കോടി രൂപ വാഗ്ദാനം ചെയ്യുന്നു എന്നാരോപിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്ക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയാണ് ബി. ശ്രീരാമലു.

ശ്രീ​രാ​മു​ലു, ഇ​ട​നി​ല​ക്കാ​ര​ൻ ക്യാ​പ്റ്റ​ൻ റെ​ഡ്ഡി, ബാ​ല​ൻ, സ്വാ​മി​ജി ര​ജ​നി​ഷ്, മ​ല​യാ​ളി​യാ​യ സു​പ്രീം കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ മ​രു​മ​ക​ൻ ശ്രീ​ജ​ൻ എ​ന്നി​വ​ർ ന​ട​ത്തു​ന്ന ഇ​ട​പാ​ടു​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ചാ​ന​ൽ പു​റ​ത്തു​വി​ട്ട​ത്. ഒ​ബാ​ല​പു​രം കേ​സി​ൽ അ​നു​കൂ​ല വി​ധി ല​ഭി​ക്കു​ന്ന​തി​നാ​യി കൈ​ക്കൂ​ലി ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളാ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യു​ക.

വീ​ഡി​യോ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ശ്രീ​രാ​മു​ലു​വി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ചീ​ഫ് ജ​സ്റ്റീ​സ് വി​ര​മി​ക്കു​ന്ന​തി​ന്‍റെ ത​ലേ​നാ​ൾ റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. ജ​സ്റ്റീ​സി​ന്‍റെ മ​രു​മ​ക​ൻ ശ്രീ​ജ​നും ശ്രീ​രാ​മു​ലു​വും റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​രും ഉ​ൾ​പ്പെ​ട്ട കൂ​ടു​ത​ൽ വീ​ഡി​യോ​ക​ൾ പു​റ​ത്തു​വ​രു​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​വ​കാ​ശ​പ്പെ​ട്ടു. കൈ​ക്കൂ​ലി പ​ണം കൊ​ടു​ത്തു​തീ​ർ​ക്കു​ന്ന​തി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വീ​ഡി​യോ പു​റ​ത്തു​വ​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും ഇ​ട​പാ​ടി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

2010 ഏ​പ്രി​ൽ ഒമ്പ​തി​ന് റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഒ​എം​സി ക​മ്പ​നി​യു​ടെ ഖ​ന​നം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത മാ​സം ഖ​ന​നം തു​ട​രാ​ൻ സു​പ്രീം കോ​ട​തി അ​നു​മ​തി ന​ൽ​കി. വി​ധി പു​റ​പ്പെ​ടു​വി​ച്ച​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സം സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് പ​ദ​വി​യി​ൽ​നി​ന്നു ചീ​ഫ് ജ​സ്റ്റീ​സ് വി​ര​മി​ച്ചു എ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ക്കു​ന്ന​ത്. 500 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ മ​രു​മ​ക​നും റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​രും ത​മ്മി​ൽ ന​ട​ന്ന​തെ​ന്നും ഇ​തി​ൽ നൂ​റു കോ​ടി രൂ​പ കൈ​മാ​റി​യെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു.

ബെ​ല്ലാ​രി​യി​ലെ റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാ​രു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​യ ശ്രീ​രാ​മു​ലു മു​ള​കാ​ൽ​മു​രു, ബ​ദാ​മി മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി.​എ​സ്. യെ​ദ്യൂ​ര​പ്പ സി​ദ്ധ​രാ​മ​യ്യ​യ്ക്കെ​തി​രെ മ​ൽ​സ​രി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും പാ​ർ​ട്ടി ശ്രീ​രാ​മു​ലു​വി​നെ​യാ​ണ് പ​ട​യ്ക്കി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

1996ൽ ​ബെ​ല്ലാ​രി​യു​ടെ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റാ​യാ​ണ് ബി. ​ശ്രീ​രാ​മു​ലു​വി​ന്‍റെ തു​ട​ക്കം. 2004ൽ ​ബെ​ല്ലാ​രി​യി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി. 16,500 കോ​ടി രൂ​പ​യു​ടെ ഖ​നി അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2011ൽ ​ജ​നാ​ർ​ദ​ൻ റെ​ഡ്ഡി ജ​യി​ലി​ലാ​യ​തോ​ടെ ശ്രീ​രാ​മു​ലു ബി​ജെ​പി​വി​ട്ടു ബി​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് രൂ​പീ​ക​രി​ച്ചു. 2013ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലു സീ​റ്റു​ക​ൾ പാ​ർ​ട്ടി നേ​ടി. 2014ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പ് ബി​എ​സ്ആ​ർ ബി​ജെ​പി​യു​മാ​യി ല​യി​ച്ചു.