നിര്‍മ്മിക്കാനെടുത്തത് 752 മണിക്കൂര്‍; ഉപയോഗിച്ചത് 60,000 ലെഗോ ബ്രിക്‌സുകള്‍; ഹാരിമേഗന്‍ രാജകീയ വിവാഹത്തിന്റെ ലഘുരൂപം കാണാം (വീഡിയോ)

single-img
9 May 2018

ഈ മാസം 19നാണ് ഹാരി രാജകുമാരന്റെയും മേഗന്‍ മെര്‍ക്കലിന്റെയും വിവാഹം. വിന്‍സര്‍ കൊട്ടാരവളപ്പിനുള്ളിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹം കാണാനുള്ള ഭാഗ്യം വിഐപി അതിഥികള്‍ക്ക്മാത്രമാണ്. ബാക്കിയുള്ളവര്‍ കൊട്ടാരവളപ്പിലെ മൈതാനത്തിരിക്കണം.

എന്നാല്‍ വിവാഹത്തിന്റെ ഒരു ലഘുരൂപം കാണാന്‍ സാധിക്കും. ലണ്ടനിലെ രാജകീയ വിവാഹത്തിന്റെ ലഘുരൂപം നിര്‍മ്മിച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കൊട്ടാരം, ഹാരിയുടെയും മേഗന്‍ മെര്‍ക്കലിന്റെയും വിവാഹവേഷത്തിലുള്ള ചെറുരൂപങ്ങള്‍, വാദ്യഘോഷങ്ങള്‍ തുടങ്ങി വിവാഹത്തിന്റെ പൂര്‍ണരൂപമാണ് ലെഗോ ബ്രിക്‌സ് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത്.

11 പേര്‍ ചേര്‍ന്ന് 752 മണിക്കൂറെടുത്താണ് ഈ ലഘുരൂപം തയ്യാറാക്കിയിരിക്കുന്നത്. 60,000 ലെഗോ ബ്രിക്‌സുകളാണ് രാജകീയ വിവാഹത്തിന്റെ ലഘുരൂപം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചത്.