മൂന്നുവയസുകാരിയെ ഓടുന്ന കാറില്‍ നിന്നും പുറത്തേക്കെറിഞ്ഞ് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

single-img
9 May 2018

 

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും മൂന്നുവയസായ കുഞ്ഞിനെ പുറത്തേക്കെറിഞ്ഞ് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹി-ഡെറാഢൂണ്‍ നാഷണല്‍ ഹൈവേയിലാണ് യുവതി പീഡനത്തിനിരയായത്.

ജോലി നല്‍കാം എന്ന വ്യാജേന ആര്‍കെ മേത്ത എന്നയാളാണ് യുവതിയേയും കുഞ്ഞിനെയും കാറില്‍ കയറ്റി കൊണ്ടുപോയത്. എന്നാല്‍ കാറില്‍ വച്ച് യുവതിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയ ശേഷം മേത്തയം സംഘവും പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിനിടയിലാണ് കുഞ്ഞിനെ കാറില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞത്. പീഡനത്തിനുശേഷം യുവതിയെ ചാപാര്‍ എന്ന സ്ഥലത്ത് ഉപേക്ഷിച്ചു. യുവതിയുടെ പരാതില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ കാറില്‍ നിന്നും പുറത്തേക്കെറിഞ്ഞ കുഞ്ഞിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തു.