‘ബ്രോ…ഇങ്ങനെ വേണം സെല്‍ഫിയെടുക്കാന്‍; എടുക്കുമ്പോള്‍ ചോദിക്കണം കേട്ടോ…മുത്തേ’; യേശുദാസിനെ ട്രോളി ഗിന്നസ് പക്രു

single-img
9 May 2018

യേശുദാസിനെതിരെ ഉയര്‍ന്ന സെല്‍ഫി വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. വിവാദമായ ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് പുറപ്പെടുന്നതിനിടെയായിരുന്നു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ വാങ്ങി യേശുദാസ് ചിത്രം ഡിലീറ്റ് ചെയ്തത്.

സംഭവത്തില്‍ യേശുദാസിനെ അനുകൂലിച്ചും എതിര്‍ത്തും പലരും രംഗത്തെത്തി. ഇത്രയും പ്രശസ്തിയുള്ള യേശുദാസിനെ പോലെയുള്ളവര്‍ അഹങ്കരിക്കുന്നതില്‍ തെറ്റില്ലെന്നാണ് കഴിഞ്ഞ ദിവസം സലീംകുമാര്‍ പറഞ്ഞത്. എന്നാല്‍ യേശുദാസിനെ ട്രോളിയാണ് ഗിന്നസ് പക്രു രംഗത്തെത്തിയത്.

ഒരു കുട്ടിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്ത് ‘ബ്രോ…ഇങ്ങനെ വേണം സെല്‍ഫിയെടുക്കാന്‍, എടുക്കുമ്പോള്‍ ചോദിക്കണം കേട്ടോ…മുത്തേ’ എന്ന കുറിപ്പും ഫെയ്‌സ്ബുക്കില്‍ പക്രു പങ്കുവെച്ചു. പക്രുവിനെ അനുകൂലിച്ച് നിരവധി പേരാണ് പോസ്റ്റിന് കമന്റുകളിട്ടിരിക്കുന്നത്. പക്രുവിന്റെ ഫോട്ടോയ്ക്ക് വന്ന കമന്റുകളില്‍ ഭൂരിഭാഗവും യേശുദാസിനെതിരെയാണ്.