കാബൂളില്‍ സ്‌ഫോടന പരമ്പര; നിരവധി പേര്‍ കൊല്ലപ്പെട്ടു

single-img
9 May 2018

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഡെസ്‌തേബാര്‍ഷേയിലായിരുന്നു ആദ്യ സ്‌ഫോടനം. തുടര്‍ന്ന് ഷഹര്‍ ഇ നവിലും സ്‌ഫോടനമുണ്ടായി.

അഞ്ചോ ആറോ സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖലകളില്‍ പോലീസും ആക്രമികളും തമ്മില്‍ വെടിവെയ്പ് തുടരുകയാണ്. വിവിധയിടങ്ങളില്‍ സ്‌ഫോടനമുണ്ടായതിനാല്‍ തന്നെ മരിച്ചവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാനായിട്ടില്ല.

കാബുളില്‍ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. കാബൂളില്‍ അടുത്തിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമെ ഏപ്രില്‍ 30നുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.