ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്ന ആദ്യ റോബോട്ട്

single-img
8 May 2018

 

ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്ന ആദ്യ റോബോട്ടാണ് അമേരിക്കയിലെ റോബോനോട്ട് 2. അറ്റകുറ്റപ്പണികള്‍ക്കായാണ് മനുഷ്യരൂപമുള്ള ഈ റോബോട്ട് ഭൂമിയില്‍ തിരിച്ചെത്തിയത്. 2011ലാണ് റോബോനോട്ട് 2വിനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ റോബോട്ടിക്‌സ് ഗവേഷണങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അയച്ചത്.

കൈകളും കാലുകളും പിടിപ്പിച്ചിരുന്ന റോബോനോട്ടിന് പിന്നീട് പ്രവര്‍ത്തനങ്ങളില്‍ പാകപ്പിഴകള്‍ സംഭവിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബഹിരാകാശ നിലയത്തില്‍ വെച്ച് നിരവധി അറ്റക്കുറ്റപ്പണികള്‍ നടത്തി. എന്നാല്‍ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ നാസയ്ക്ക് സാധിച്ചില്ല.

ഫലം കാണാതായതോടെയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചത്. ബഹിരാകാശത്തേക്കും തിരിച്ച് ഭൂമിയിലേക്കും സാധനങ്ങള്‍ കൊണ്ടുപോകുകയും വരികയും ചെയ്യുന്ന സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ കാര്‍ഗോ സ്‌പേസ് ക്രാഫ്റ്റിലായിരുന്നു റോബോനോട്ടിനെ തിരിച്ചെത്തിച്ചത്. അറ്റക്കുറ്റപ്പണികളുടെ ചുമതല റോബോട്ടിനെ നിര്‍മ്മിച്ച ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിനാണ്.