ഇയര്‍ഫോണില്‍ പാട്ടുകേട്ടുകൊണ്ടിരുന്ന സ്ത്രീ ഷോക്കേറ്റ് മരിച്ചു

single-img
8 May 2018

ഇയര്‍ഫോണില്‍ പാട്ടുകേട്ടുറങ്ങിയ സ്ത്രീ ഷേക്കേറ്റുമരിച്ചു. ചെന്നൈയിലാണ് സംഭവം. ചെന്നൈ കാനത്തൂര്‍സ്വദേശിനി ഫാത്തിമ(46) ആണ് ഫോണില്‍നിന്ന് ഷോക്കേറ്റ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ഫാത്തിമയെ ഉണര്‍ത്താന്‍ ശ്രമിച്ച ഭര്‍ത്താവാണ് അവര്‍ ഷോക്കേറ്റ് അബോധാവസ്ഥയിലാണെന്ന് മനസിലാക്കി ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയില്‍എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഇയര്‍ഫോണിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.