ബി.ജെ.പി നേതാവ് പീഡിപ്പിച്ചെന്നാരോപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്ത് ദലിത് യുവതിയുടെ പ്രതിഷേധം

single-img
7 May 2018

ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവായ സതീഷ് ശര്‍മ്മ മൂന്നു വര്‍ഷത്തോളം തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് ലഖ്‌നോ സ്വദേശിയും അഭിഭാഷകയുമായ യുവതി വാര്‍ത്താസമ്മേളനം നടത്തിയത്. ഇതിനിടയിലാണ് തനിക്ക് നീതി ലഭിക്കണമെന്ന് പറഞ്ഞുകൊണ്ട് അവര്‍ തലമുണ്ഡനം ചെയ്തത്.

സതീഷ് ശര്‍മ്മ മൂന്നു വര്‍ഷത്തോളം തന്നെ ബലാത്സംഗം ചെയ്യുകയും തന്റെ അശ്ലീലചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായും യുവതി പറഞ്ഞു. പീഡനം ചെറുത്തതിന് തന്റെ മുടി വെട്ടിക്കളഞ്ഞുവെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.

നേതാവിനെതിരെ പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും കേസെടുക്കാന്‍ അധികൃതര്‍ തയറായില്ല. പ്രതിഷേധത്തെ തുടര്‍ന്ന് സതീഷ് ശര്‍മ്മക്കെതിരെ കേസെടുത്തെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ശര്‍മ്മക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.