വിവാഹച്ചടങ്ങിന് വധു എത്തിയ ഹെലിക്കോപ്ടര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണ് കത്തിയമര്‍ന്നു: വീഡിയോ

single-img
7 May 2018

വടക്കന്‍ സാവോപോളോയിലെ ഒരു മുന്തിരിത്തോപ്പായിരുന്നു വിവാഹവേദി. ഇവിടേക്ക് വധുവിനെയും കൊണ്ട് എത്തിയതായിരുന്നു ഹെലിക്കോപ്ടര്‍. പൈലറ്റും ഫോട്ടോഗ്രാഫറും ഒരു കുട്ടിയും ഉള്‍പ്പെടെ മറ്റു മൂന്നുപേര്‍ കൂടി വധുവിന് ഒപ്പമുണ്ടായിരുന്നു.

വിവാഹവേദിക്ക് സമീപം ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഹെലിക്കോപ്ടര്‍ നിയന്ത്രണം വിടുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ നിന്ന് വധു അത്ഭുതകരമായി രക്ഷപെട്ടു. വധുവിനെയും മറ്റുള്ളവരെയും സുരക്ഷിതരായി പുറത്തിറക്കി.

ഇതിനു പിന്നാലെ ഹെലികോപ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ദുരന്തം ഒഴിവായ ആശ്വാസത്തില്‍ വിവാഹ ചടങ്ങുകള്‍ ആഘോഷപൂര്‍വ്വം തന്നെ നടന്നു.