വിമാനത്തില്‍ വച്ച് പൈലറ്റ് പീഡിപ്പിച്ചെന്ന പരാതിയുമായി എയര്‍ഹോസ്റ്റസ്

single-img
7 May 2018

വിമാനത്തില്‍ വച്ച് പൈലറ്റ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി എയര്‍ഹോസ്റ്റസ് രംഗത്ത്. ഈ മാസം നാലിന് അഹമ്മദാബാദില്‍ നിന്ന് മുംബയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസാണ് പരാതിക്കാരി. മെയ് നാലിനാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. പീഡിപ്പിക്കാനുള്ള ശ്രമം നടന്നതിനെ തുടര്‍ന്ന് പൈലറ്റും എയര്‍ഹോസ്റ്റസും തമ്മില്‍ വിമാനത്തില്‍വെച്ച് ഏറ്റുമുട്ടല്‍ ഉണ്ടായതായി പോലീസ് വ്യക്തമാക്കി.

തുടര്‍ന്നാണ് യുവതി മുംബൈയിലെ സഹാര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച വകുപ്പുകള്‍ ചുമത്തി പൈലറ്റിനെതിരായി കേസെടുത്തിട്ടുള്ളതായി പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വക്താവ് പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായിട്ടില്ല.