കെഎസ്ആർടിസിയിൽ കൂട്ടപ്പിരിച്ചുവിടൽ

single-img
6 May 2018

കെഎസ്ആർടിസി 141 ജീവനക്കാരെ പിരിച്ചുവിട്ടു. വർഷം 120 ഡ്യൂട്ടി ചെയ്യാതെ സ്ഥിരനിയമനം നേടിയവരെയാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടത്. താൽക്കാലിക ജീവനക്കാരായി കയറുകയും കഴിഞ്ഞ സർക്കാരിന്റെ കാലത്തു സ്ഥിര നിയമനം ലഭിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് നടപടി.

ഡ്രൈവർ, കണ്ടക്ടർ തസ്തികകൾക്കു പുറമെ മെക്കാനിക്കൽ ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്. 10 വർഷത്തെ പ്രവൃത്തി പരിചയവും വർഷം 120 ഡ്യൂട്ടിയുമാണു സ്ഥിര നിയമനത്തിനു മാനദണ്ഡം വച്ചിരുന്നത്. എന്നാൽ നിയമനം ലഭിച്ച 3500 ഓളം പേരിൽ 141 പേർ 120 ഡ്യൂട്ടി ഇല്ലാത്തവരായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ പിരിച്ചുവിടാൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ജീവനക്കാർ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും സുപ്രീം കോടതി മാനേജ്മെന്റ് തീരുമാനം അംഗീകരിക്കുകയായിരുന്നു